തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശം നാളെ. പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതോടെ മുന്നണികളെല്ലാം കൊട്ടിക്കലാശം കൊഴുപ്പിക്കുന്നതിനും അതോടൊപ്പം അവസാന മണിക്കൂറുകളിലെ പ്രചാരണങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനുമുള്ള തത്രപാടിലാണ്. പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയായിരുന്നു മൂന്നു മുന്നണികളുടെയും തൃക്കാക്കരയിലെ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും ക്ഷേമ പദ്ധതികളിലും ഊന്നിയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ തുടക്കമെങ്കിലും പിന്നിട് വിവിധ വിഷയങ്ങളിലുടെ പ്രചാരണംരംഗം കൊഴുത്തുമുന്നേറുന്ന കാഴ്ചായാണുണ്ടായത്. സര്‍ക്കാരിനെതിരായ വികാരം പ്രകടിപ്പിക്കാനുള്ള അവസരവും തൃക്കാക്കരയെന്ന പൊന്നാപുരം കോട്ട സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങളിലും ഊന്നിയാണ് യു ഡി എഫ് പ്രചാരണരംഗത്ത് ആദ്യ നാളുകളില്‍ മുന്നേറിയതെങ്കില്‍ പിന്നിട് യു ഡി എഫ് പ്രചാരണങ്ങളിലും വിവിധ വിഷയങ്ങള്‍ മാറിമറഞ്ഞു. എകെ ആന്റണിയുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെയും ഗുജറാത്തില്‍നിന്നുള്ള ജിഗ്നേഷ് മേവാനിയെയും വരെ പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ തൃക്കാക്കരയിലെത്തിച്ചാണ് യു ഡി എഫ് പ്രചാരണം കൊഴുപ്പിച്ചത്. ഇടതു വലതു മുന്നണികളെ വിമര്‍ശിച്ചുകൊണ്ടുള്ള പരമ്പരാഗത ശൈലിക്കൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയും മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരിലേക്ക് പാര്‍ട്ടിയുടെ സന്ദേശം എത്തിക്കുകയെന്നതിലും പ്രചാരണത്തിന്റെ മുര്‍ധന്യ നാളുകളില്‍ സംസ്ഥാനത്തുണ്ടായ ചില വിഷയങ്ങളില്‍നിന്ന് പരമാവധി സാധ്യതകള്‍ തേടുകയെന്ന തന്ത്രവും സ്വീകരിച്ചായിരുന്നു ബി ജെ പി.
29ന് വൈകീട്ട് ആറുമണഇവരെയാണ് പരസ്യ പ്രചാരണം. അവസാന ഘട്ടത്തിലെ പരസ്യപ്രചാരണങ്ങളിലും കൊട്ടിക്കലാശത്തിലും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നേരത്തെ തീരുമാനിച്ച് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലായിരിക്കണം കൊട്ടിക്കലായം നടത്തേണ്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ അറിയിച്ചു. സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂമും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍! നിയോഗിച്ച പൊതുനിരീക്ഷകന്‍ ഗിരീഷ് ശര്‍മ്മയു!ടെയും ചെലവ് നിരീക്ഷകന്‍ ആര്‍.ആര്‍.എന്‍.ശുക്ലയുടയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.

പരസ്യപ്രചാരണം 29ന് വൈകിട്ട് 6 വരെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം 29 ന് വൈകീട്ട് ആറിന് അവസാനിക്കും.
പ്രചാരണാര്‍ത്ഥം നിയോജക മണ്ഡലത്തില്‍ എത്തിയ രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തില്‍ തുടരാന്‍ പാടില്ല. പോലീസ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പ് വരുത്തും. കല്യാണ മണ്ഡപങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി രാഷ്ട്രീയ പ്രവര്‍ത്തകര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ മണ്ഡലാതിര്‍ത്തികളില്‍ പോലീസ് നിരീക്ഷിക്കും.

48 മണിക്കൂര്‍ മദ്യനിരോധനം

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ തൃക്കാക്കര മണ്ഡലത്തില്‍! മദ്യനിരോധനം ഉണ്ടായിരിക്കും. ഈ 48 മണിക്കൂറില്‍! പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വോട്ടെണ്ണല്‍ ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.

വോട്ടെടുപ്പ് ദിനത്തില്‍ ശമ്പളത്തോടെ അവധി

വോട്ടെടുപ്പ് ദിനത്തില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കേണ്ടത് തൊഴില്‍ദായകന്റെ ഉത്തരവാദിത്തമാണ്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. എറണാകുളം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍!ഹതയുണ്ടായിരിക്കും. ദിവസവേതനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍!കേണ്ടതാണ്.

വോട്ടെടുപ്പ്

മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

വോട്ടര്‍മാര്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണ വിധിയെഴുതുന്നത് 196805 വോട്ടര്‍മാര്‍ ആണ്. ഇതില്‍ 3633 പേരാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെയുള്ള 196805 വോട്ടര്‍മാരില്‍ 95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

ബൂത്തുകള്‍

239 ബൂത്തുകള്‍ ആണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍ ഒരുക്കുന്നത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. അ!ഞ്ച് മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പൂര്‍ണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കുന്ന മാതൃകാ ബൂത്തുകളില്‍ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടല്‍ മുറി തുടങ്ങിയവ സജ്ജീകരിക്കും. ഇടപ്പള്ളി ദേവന്‍കുളങ്ങര ക്യാമ്പയിന്‍ സ്‌കൂളിലെ 11ാം ബൂത്ത്, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 79, 81 ബൂത്തുകള്‍, പാറേപ്പറമ്പ് ഷറഫുല്‍ ഇസ്ലാം യു.പി സ്‌കൂളിലെ 87 ാം ബൂത്ത്, തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളിലെ 120ാം നമ്പര്‍ ബൂത്ത് എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വനിത പോളിങ് സ്‌റ്റേഷന്‍ 119ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ സജ്ജമാക്കും. ഇവിടെ പോളിംഗ് ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിന് ഡ്യൂട്ടിയിലുള്ള പൊലീസും വനിതകളായിരിക്കും. നിലവിലുള്ള കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് നടത്തുക. ബൂത്തിലെത്തുന്ന എല്ലാ വോട്ടര്‍മാരെയും സാനിറ്റൈസ് ചെയ്യുന്നതാണ്. തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തില്‍ പ്രശ്‌നബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ല.

തിരിച്ചറിയല്‍ രേഖ

എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കി!യിട്ടുള്ള ഇലക്ടറല്‍ ഐഡന്റിറ്റി കാര്‍ഡ് വോട്ട് ചെയ്യുന്നതിനായി കൊണ്ടുവരണം. കൂടാതെ ആധാര്‍കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖല സ്ഥാപനങ്ങളും നല്കി!യിട്ടുള്ള ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, എം.പി.മാരും എം.എല്‍.എ മാരും നല്കിയിട്ടുള്ള ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നല്കി!യിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷ്വറ9സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. വോട്ടര്‍ സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടു ചെയ്യാ. എല്ലാ ബൂത്തുകളിലും വോളന്റിയര്‍മാരുടെ സേവനവും വീല്‍ ചെയറും ഉണ്ടായിരിക്കും. കോവിഡ് ബാധിതരോ കോവിഡ് രോഗം സംശയിക്കുന്നവരോ വിവരം വരണാധികാരിയെയോ തഹസില്‍ദാര്‍മാരെയോ രണ്ട് ദിവസം മുമ്പെങ്കിലും അറിയിക്കുകയാണെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുന്നതാണെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

പോളിംഗ് ഉദ്യോഗസ്ഥര്‍

239 പ്രിസൈഡിംഗ് ഓഫീസര്‍മാരും 717 പോളിംഗ് ഓഫീസര്‍മാരും അടക്കം 956 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 188 ഉദ്യോഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം 30ന് മഹാരാജാസ് കോളേജില്‍ നടക്കും. രാവിലെ 7. 30 മുതല്‍ വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യും. നൂല്‍ മുതല്‍ വോട്ടിംഗ് യന്ത്രം വരെയും നൂല്‍ മുതല്‍! രജിസ്റ്ററുകള്‍! വരെയും നിരവധി സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി ഏറ്റുവാങ്ങേണ്ടത്. പോളിംഗിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പോളിംഗിനാവശ്യമായ എല്ലാ സാധനസാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെയും വോട്ടിംഗ് മെഷീനുകളുടെയും വിതരണത്തിനും സ്വീകരണത്തിനുമായി 20 വീതം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരെ വിതരണ കേന്ദ്രത്തില്‍ നിന്നും ബൂത്തില്‍ എത്തിക്കുന്നതിനും ബൂത്തില്‍ നിന്നും സ്വീകരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനും 65 വാഹനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ അവരവരവര്‍ക്ക് നല്കി!യിട്ടുള്ള സമയക്രമം അനുസരിച്ച് 30 ന് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളിലാണ് വിതരണ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ എത്തിച്ചേരേണ്ടത്. ഇവരുടെ ബൂത്ത് തിരിച്ചുള്ള നിയമന ഉത്തരവ് അന്നേ ദിവസം വിതരണ കേന്ദ്രത്തില്‍ നല്കു!ം. ഇക്കാര്യം എസ്.എം.എസ് മുഖേന മുന്‍കൂട്ടി അറിയിക്കും. നിയോജക മണ്ഡലത്തെ 24 സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിലേക്കും സെക്ടറല്‍ ഓഫീസര്‍മാ!രെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇവര്‍ പോളിങ്ങ് ബൂത്ത് സന്ദര്‍ശിച്ചുകൊണ്ടിരിക്കും.

സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും

ഉമ തോമസ് കൈ
ഡോ.ജോ. ജോസഫ് ചുറ്റിക അരിവാള്‍ നക്ഷത്രം
എ.എന്‍ രാധാകൃഷ്ണന്‍ താമര
അനില്‍ നായര്‍ ബാറ്ററി ടോര്‍ച്ച്
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ കരിമ്പു കര്‍ഷകന്‍
സി.പി ദിലീപ് നായര്‍ ടെലിവിഷന്‍
ബോസ്‌കോ ലൂയിസ് പൈനാപ്പിള്‍
മന്‍മഥന്‍ ഓട്ടോറിക്ഷ