യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ

പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌: ധനമന്ത്രി കെ എൻ ബാലഗോപാൽ

പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ : കെ എൻ ബാലഗോപാൽ പറഞ്ഞു

കൊല്ലം: പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മറ്റുമാർഗമില്ലാത്തതിന്റെ പേരിൽ രണ്ടുരുപ സെസ്‌ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ്‌ ഫലത്തിൽ കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹത്തെ പരോക്ഷമായി പിന്തുണയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ‘കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹവും ജനപക്ഷവും’ എന്ന വിഷയത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ചിന്നക്കടയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭരണത്തിൽ ഇരുന്നപ്പോൾ പെട്രോളിനും ഡീസലിനും പതിനേഴ്‌ തവണ വിലകൂട്ടിയ യുഡിഎഫ്‌ ആണ്‌ സാമൂഹ്യക്‌ഷേമ പെൻഷൻ നൽകാൻ രണ്ടുരൂപ സെസ്‌ ഏർപ്പെടുത്തിയതിനെതിരെ വിവാദം സൃഷ്‌ടിക്കുന്നത്‌.

സംസ്ഥാനത്തിന്റെ ഭാവി വികസനം കണ്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്‌. എന്നാൽ കേന്ദ്ര ബജറ്റാകട്ടെ സർവീസ്‌ മേഖലയിൽ നിന്നും സബ്‌സിസി രംഗത്തുനിന്നും പിൻവാങ്ങുന്നതാണ്‌. തൊഴിലാളി എന്നൊരുവാക്കുപോലും കേന്ദ്രബജറ്റിൽ ഇല്ല. തൊഴിലുറപ്പ്‌ പദ്ധതിക്കും ഭക്ഷ്യസബ്‌സിഡിക്കുമുള്ള വിഹിതം വെട്ടിക്കുറച്ചു. കേരളത്തിന്‌ 12 ശതമാനം സാമ്പത്തിക വളർച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. സർവീസ്‌, കാർഷിക, വ്യവസായിക, ടൂറിസം മേഖലയിൽ വളർച്ചയുണ്ടായി. കേരളത്തിൽ നികുതിവരുമാന വർധനവ്‌ ഉണ്ടവുന്നില്ലെന്ന ആക്‌ഷേപം തെറ്റാണ്‌. ഈ ഇനത്തിൽ 2021 ൽ 47000 കോടി അധികവരുമാനം ഉണ്ടായിരുന്നത്‌ അടുത്തവർഷം 58000 കോടിയായും ഇപ്പോൾ 71000 കോടിയായും വർധിച്ചു.

കേന്ദ്രം ബജറ്റിൽ ആകെ തുകയുടെ 40 ശതമാനവും കടമെടുക്കാനാണ്‌ തീരുമാനം. എന്നാൽ കേരളം ബജറ്റിൽ ആകെ തുകയുടെ 20 ശതമാനം മാത്രമേ കടമെടുക്കുന്നുള്ളൂ എന്നും ബാലഗോപാൽ ചൂണ്ടികാട്ടി.

സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ അംഗം പ്രൊഫ. ജിജു പി അലക്‌സ്‌ വിഷയം അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ സ്വാഗതംപറഞ്ഞു. ദേശീയ സെക്രട്ടറി ദീപ രാജൻ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ആർ വസന്തൻ, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ ഹരിലാൽ, മുളരി മടന്തകോട്‌, ജി ആനന്ദൻ, എ ജി ബിന്ദു എന്നിവർ പങ്കെടുത്തു.