ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ യോഗം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തൊട്ടാകെ ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് നിർദേശിക്കുന്നതാണ് റിപ്പോർട്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചിരിക്കുകയാണ്. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം പ്രത്യേക പാർമെന്റ് യോഗം ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ജി20 സമ്മേളനം കഴിഞ്ഞ് തൊട്ടുപിന്നാലെ എന്തിന് വേണ്ടിയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നതെന്ന കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താൻ കാത്തിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നുള്ളതാണ്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പ്രായോഗികമല്ല; രാജ്യത്തോടുള്ള സംഘ്പരിവാറിന്റെ വെല്ലുവിളി:പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ
തിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പിലൂടെ മോദിയും സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്കാരവും ജീവിത രീതികളും വിവിധ ഭാഷകളുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടര്‍ച്ചയുടെ ധാര്ഷ്ട്യത്തില് ബി.ജെ.പിയും സംഘ്പരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്.
ജനവിധി ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. ആ ജനവികാരത്തിന് വഴങ്ങി തുഗ്ലക്ക് പരിഷ്കാരത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്.