സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാ, ജനറല്‍ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശ്വാസ് ക്ലിനിക്കുകള്‍ കൂടാതെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ (ജൗഹാീിമൃ്യ ൃലവമയവശഹശമേശേീി) ആരംഭിച്ചിട്ടുണ്ട്. ശ്വസന വ്യായാമ മുറകളും, മറ്റു എയറോബിക് വ്യായാമങ്ങളും, പുകവലി നിര്‍ത്തുന്നതിനുള്ള സഹായവും, ശ്വാസകോശ രോഗികള്‍ വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനുള്ള കൗണ്‍സലിംഗ് സേവനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കും. ഈ സേവനങ്ങള്‍ എല്ലാ ശ്വാസകോശ രോഗികള്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.

സി.ഒ.പി.ഡി. എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുക, വാതകകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നു.
ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സന്ദേശം മുന്നോട്ട് വയ്ക്കുന്നത്.ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊര്‍ജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളില്‍ ഡോക്ടറെ കാണുക, പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക, ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി.ഒ.പി.ഡി. രോഗികള്‍ ശ്രദ്ധിക്കണം.