27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകംചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെതിരുവനന്തപുരത്ത്‌സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട്തിരുവനന്തപുരം നിശാഗന്ധിഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരികവകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷതവഹിക്കും.
ദാര്‍ദന്‍ ബ്രദേഴ്‌സ്‌സംവിധാനം ചെയ്തടോറിആന്റ്‌ലോകിതയാണ്ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെഇന്ത്യയിലെആദ്യപ്രദര്‍ശനമാണ്ഇത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെമല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയുംചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച്‌ബെല്‍ജിയംതെരുവുകളില്‍വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയുംആത്മബന്ധത്തിന്റെ കഥ പറയുന്നു.
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളുംമലയാളസിനിമറ്റുഡേവിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ഏഴ്‌സിനിമകളും പ്രദര്‍ശിപ്പിക്കും. സര്‍റിയലിസ്റ്റ്‌സിനിമയുടെആചാര്യനെന്നറിയപ്പെടുന്ന ചിലിയന്‍ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വബഹുമതിക്ക്ഉടമയായ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍കുസ്തുറിക്ക, ജര്‍മ്മന്‍ സംവിധായകന്‍ എഫ്.ഡബഌുമുര്‍നോ എന്നിവരുടെവിഖ്യാതചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍മേളയുടെമുഖ്യആകര്‍ഷണമാവും. കണ്‍ട്രി ഫോക്കസ്‌വിഭാഗത്തില്‍ആറ്‌സമകാലിക സെര്‍ബിയന്‍ സിനിമകള്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. തല്‍സമയസംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സൗത്ബാങ്ക്തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണിബെസ്റ്റ്ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെതല്‍സമയം പശ്ചാത്തലസംഗീതം പകരുന്നത്.
പുനരുദ്ധരിച്ച കഌസിക്‌സിനിമകളുടെവിഭാഗത്തില്‍ജി.അരവിന്ദന്റെ ‘തമ്പ്’ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കംകുറിച്ച ‘സ്വയംവര’ത്തിന്റെ അന്‍പതാംവാര്‍ഷികാഘോഷവേളയില്‍ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനവുംമേളയില്‍ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെ ചടങ്ങില്‍ആദരിക്കും.
ക്യാമറയെസമരായുധമാക്കിഅവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിഏര്‍പ്പെടുത്തിയസ്പിരിറ്റ്ഓഫ്‌സിനിമഅവാര്‍ഡ്ഇത്തവണഇറാനിയന്‍ ചലച്ചിത്രകാരിമഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചുലക്ഷംരൂപയുംശില്‍പ്പവുംഅടങ്ങുന്നതാണ്അവാര്‍ഡ്.
മേളയോടനുബന്ധിച്ച്മുഖ്യവേദിയായടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍സംഘടിപ്പിക്കും. മാങ്ങാട്‌രത്‌നാകരന്‍ ക്യറേറ്റ്‌ചെയ്ത പുനലൂര്‍രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘ നിമിഷം’, അനശ്വരനടന്‍ സത്യന്റെ 110ാം ജ•വാര്‍ഷികവേളയില്‍അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍നിന്നുള്ള 110 മിഴിവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിച്ച്ആര്‍.ഗോപാലകൃഷ്ണന്‍ തയാറാക്കിയ ‘സത്യന്‍ സ്മൃതി’ എന്നീ പ്രദര്‍ശനങ്ങളാണ്‌സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായിസംവിധായകരുമായിസംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക്‌സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണംതുടങ്ങിയ അനുബന്ധപരിപാടികള്‍ഉണ്ടായിരിക്കും. മുഖ്യവേദിയായടാഗോര്‍തിയേറ്റര്‍ പരിസരത്ത്എല്ലാദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍സംഘടിപ്പിക്കും.

മത്സരവിഭാഗത്തില്‍ പകുതിയും നവാഗതരുടെചിത്രങ്ങള്‍
മലയാളത്തില്‍ നിന്നുംഅറിയിപ്പും നന്‍പകല്‍ നേരത്ത്മയക്കവും

രാജ്യാന്തരചലച്ചിത്രമേളയുടെമത്സരവിഭാഗത്തില്‍മാറ്റുരയ്ക്കുന്ന ചിത്രങ്ങളില്‍ പകുതിയിലേറെയുംഒരുക്കിയിരിക്കുന്നത് നവാഗതസംവിധായകര്‍. നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി,ഇറാന്‍ , ഇസ്രഈല്‍ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നുരാജ്യങ്ങളില്‍ നിന്നുള്ളചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്തഅറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത്മയക്കംഎന്നിവയാണ് ഈ വിഭാഗത്തിലെമലയാളചിത്രങ്ങള്‍ .ഏകതാരകളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ്ഔര്‍ഓണ്‍ , മണിപ്പൂരിസംവിധായകന്‍ റോമിമൈതേയിയുടെഔര്‍ഹോംഎന്നിവയാണ്മല്‌സരവിഭാഗത്തിലുള്ളമറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. മല്‌സരവിഭാഗത്തില്‍പ്രദര്‍ശിപ്പിക്കുന്ന എട്ടുചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് നവാഗതസംവിധായകരാണ്. ഇറാനിയന്‍ സംവിധായകനായ മെഹ്ദിഹസ്സന്‍ ഫാരിയുടെഹൂപ്പോ ,ഫിറാസ്‌ഖോരിസംവിധാനം ചെയ്ത ആലം ,മൈക്കേല്‍ ബോറോഡിന്‍ ഒരുക്കിയ റഷ്യന്‍ ചിത്രംകണ്‍വീനിയന്‍സ് സ്‌റ്റോര്‍ ,ബോളിവിയന്‍ ചിത്രംഉതാമ ,വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡ് ,അമില്‍ശിവ്ജിസംവിധാനം ചെയ്തടഗ്ഓഫ്‌വാര്‍ ,ബ്രസീലിയന്‍ ചിത്രംകോര്‍ഡിയലിയുവേഴ്‌സ് ,ഏകതാരകളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ്ഔവര്‍ഓണ്‍ എന്നിവയാണ്മല്‌സരവിഭാഗത്തിലെ നവാഗതചിത്രങ്ങള്‍. ഒന്‍പതുചിത്രങ്ങളുടെഇന്ത്യയിലെആദ്യ പ്രദര്‍ശനവുംലിജോജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത്മയക്കം എന്ന ചിത്രത്തിന്റെലോകത്തിലെആദ്യപ്രദര്‍ശനവുംമത്സരവിഭാഗത്തിലുണ്ട്. ബര്‍ലിന്‍ ,ജറുസലേം ,റിയോഡി ജനീറ എന്നീമേളകളില്‍ നോമിനേഷന്‍ നേടിയ ഐഡാന്‍ ഹേഗ്വല്‍ചിത്രംകണ്‍സേണ്‍ഡ് സിറ്റിസണുംമല്‌സരവിഭാഗത്തിലുണ്ട് .ടര്‍ക്കിഷ്തിരക്കഥാകൃത്തുംസംവിധായകനുമായ തയ്ഫുന്‍ പിര്‍സെലിമോഗ്ലുഒരുക്കിയകെര്‍ എന്ന ചിത്രവുംമത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.