T20 കിരീടം ഇൻഡ്യക്ക്

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ.

കായികവർത്തമാനം

2024 ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് ഇത് രണ്ടാം തവണ. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് 176 റൺസെടുത്തത്. തുടക്കം നിരാശയായിരുന്നെങ്കിലും കോലിയും അക്ഷറും വന്നതോടെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അര്‍ധസെഞ്ചുറി തികച്ച കോലിയും അര്‍ധസെഞ്ചുറിയ്ക്കരികെ വീണുപോയ അക്ഷറുമാണ് ടീമിന് തുണയായത്.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമാവുകയായിരുന്നു. പന്തും(0)രോഹിത്തുമാണ്(9)സൂര്യ കുമാർ യാദവ് (3) പുറത്തായത്. രണ്ട് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ കേശവ് മഹാരാജാണ്. സൂര്യകുമാറിനെ റബാദ പുറത്താക്കി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലന്‍ ത്രോയിലൂടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 19-ാം ഓവറില്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി കോലി പുറത്തായി, ശിവം ദുബെ (16 പന്തില്‍ 27) പുറത്തായി.

നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കോഹ്ലിയും അക്ഷറും ചേര്‍ന്നാണ് കരകയറ്റിയത്.