അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി

 

അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി

തിരുവനന്തപുരം :വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത്‌ റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ .റെസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് രണ്ടു ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നത്.

അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുകയും തന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിയും വരുന്ന സിദ്ധാർത്ഥ എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രമാണ്  പ്രതിദ്വന്ദി .ഗ്രാമത്തിലെത്തുന്ന സർക്കസ് തമ്പിന്റെയും ഗ്രാമവാസികൾക്ക് അത് നൽകുന്ന ആശ്ചര്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ്  തമ്പ്. കാൻ ചലച്ചിത്രോത്സവത്തിൽ ഇരു ചിത്രങ്ങളുടെയും നവീകരിച്ച പതിപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രങ്ങൾ പുന:നവീകരിച്ചത്