1. Home
  2. Author Blogs

Author: varthamanam

varthamanam

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
Latest

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.പൊതു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. എന്‍ സി പി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം.പൊതുസമ്മതനായ…

കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാം സ്ഥാനത്ത്, തൊഴിലുറപ്പില്‍ മിന്നും പ്രകടനം
Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാം സ്ഥാനത്ത്, തൊഴിലുറപ്പില്‍ മിന്നും പ്രകടനം

തിരുവനന്തപുരം: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നില്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യോഗത്തില്‍…

ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത
Kerala

ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത

വിജയ ശതമാനം കൂടുതല്‍ കോഴിക്കോട്, കുറവ് വയനാട് 78 സ്‌കൂളുകളില്‍ 100 % വിജയം തിരുവനന്തപുരം: സംസ്ഥാനത്തെ 2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പേര്‍ പരീക്ഷ…

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ 300 ടണ്‍ അമൃത ഓയില്‍ ബാര്‍ജ് സജ്ജമായി
Kerala

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ 300 ടണ്‍ അമൃത ഓയില്‍ ബാര്‍ജ് സജ്ജമായി

കൊച്ചി: ചരക്കുഗതാഗതത്തില്‍ ചുവടുറപ്പിച്ച കേരളസര്‍ക്കാര്‍ സംരംഭമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയില്‍ ബാര്‍ജ്ജ് സര്‍വ്വീസിന് സജ്ജമായി. 300 മെട്രിക് ടണ്‍ ക്ഷമതയാണ് അമൃതക്ക് ഉള്ളത്. കൊച്ചിയില്‍ നിന്ന് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിലേക്ക് ഫര്‍ണസ് ഓയില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചാണ്…

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍സ് ആര്‍ട്ട്‌സ് സെന്ററിന്റെ മാതൃകയില്‍ ലോക നിലവാരത്തില്‍ മുളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി…

ആക്രിയുടെ മറവില്‍ ഇന്‍പുട്ട് ടാക്‌സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി
Kerala

ആക്രിയുടെ മറവില്‍ ഇന്‍പുട്ട് ടാക്‌സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി

തിരുവനന്തപുരം: അയണ്‍ സ്‌ക്രാപ്പിന്റെ (ആക്രി) മറവില്‍ വ്യാജ ബില്ലുകള്‍ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇന്‍പുട്ട് ടാക്‌സ് തട്ടിയെടുത്ത സംഘത്തിന്റെ ആസൂത്രകര്‍ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരുടെയും അവരുടെ അനുയായികളായ മറ്റു രണ്ടുപേരുടെയും വസതികളില്‍ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് (ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്) സായുധ പോലീസിന്റെ സഹായത്തോടെ (കെ.എ.പി…

സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Kerala

സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക്…

സിഎസ്ഡി കാന്റീനുകളില്‍ ഇ-കൊമേഴ്സ് സംവിധാനം ഉടന്‍; എംഎസ്എംഇകള്‍ക്ക് ഗുണപ്രദമെന്ന് വ്യാപാര്‍ സെമിനാര്‍
Kerala

സിഎസ്ഡി കാന്റീനുകളില്‍ ഇ-കൊമേഴ്സ് സംവിധാനം ഉടന്‍; എംഎസ്എംഇകള്‍ക്ക് ഗുണപ്രദമെന്ന് വ്യാപാര്‍ സെമിനാര്‍

കൊച്ചി: പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനായി കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സിഎസ്ഡി) ഇ-കൊമേഴ്സ് സൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് സിഎസ്ഡി ജനറല്‍ മാനേജര്‍ മേജര്‍ ജനറല്‍ വൈ.പി. ഖണ്ഡൂരി പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള നീക്കത്തിന് ജൂലൈ ഒന്നിന് ചേരുന്ന സിഎസ്ഡി ബോര്‍ഡ് യോഗം അന്തിമരൂപം…

വ്യാപാര്‍ 2022 ന് സമാപനം; 2417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍
Kerala

വ്യാപാര്‍ 2022 ന് സമാപനം; 2417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍

കൊച്ചി: വ്യാപാര്‍ 2022 ല്‍ നടന്ന വിവിധ ബിടുബി മീറ്റുകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ത്രിദിന പ്രദര്‍ശന മേളയ്ക്ക് സമാപനം. 2417 വ്യാപാര കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും…

അഗ്നിപഥിനെതിരായ പ്രതിഷേധം; അഗ്നിവീരര്‍ക്ക് കൂടുതല്‍ മുന്‍ഗണന പ്രഖ്യാപിച്ച് കേന്ദ്രം
Kerala

അഗ്നിപഥിനെതിരായ പ്രതിഷേധം; അഗ്നിവീരര്‍ക്ക് കൂടുതല്‍ മുന്‍ഗണന പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പ്രക്ഷോഭങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി അഗ്നീവീരര്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സായുധസേന പോലീസിലും അസം റൈഫിള്‍സിലും അഗ്നീവിരര്‍ക്ക് പത്ത് ശതമാനം സംവരണമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും അഗ്നിവീരര്‍ക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ…