ജൂണ്‍ ഒന്നു മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം

 

ന്യൂദല്‍ഹി: രാജ്യത്തെ 2021- 22 പഞ്ചസാര സീസണില്‍ (ഒക്ടോബര്‍സെപ്റ്റംബര്‍), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 എല്‍ എം ടി വരെയായി നിജപ്പെടുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഉത്തരവ് പ്രകാരം, 2022 ജൂണ്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ (ഏതാണോ ആദ്യം) ഭക്ഷ്യപൊതുവിതണ വകുപ്പിന്റെ കീഴിലുള്ള പഞ്ചസാര ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതിയോടെ മാത്രം പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കും. പഞ്ചസാരയുടെ റെക്കോര്‍ഡ് കയറ്റുമതിയുടെ വെളിച്ചത്തിലാണ് തീരുമാനം. 2020-21 ലെ പഞ്ചസാര സീസണില്‍ 60 എല്‍ എം ടി എന്ന ലക്ഷ്യം കടന്ന് 70 എല്‍ എം ടി കയറ്റുമതി ചെയ്തു. നിലവിലെ 2021-22 സീസണില്‍, ഏകദേശം 90എല്‍ എം ടി കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകള്‍ ഒപ്പുവച്ചു. ഏകദേശം 82 എല്‍ എം ടി പഞ്ചസാര മില്ലുകളില്‍ നിന്ന് കയറ്റുമതിക്കായി അയച്ചിട്ടുണ്ട്. ഏകദേശം 78 എല്‍ എം ടി കയറ്റുമതി ചെയ്തു. 2021- 22 ലെ നിലവിലെ സീസണില്‍, പഞ്ചസാര കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
പഞ്ചസാര സീസണിന്റെ അവസാനത്തില്‍ (2022 സെപ്തംബര്‍ 30) പഞ്ചസാരയുടെ ക്ലോസിംഗ് സ്‌റ്റോക്ക് 6065 എല്‍ എം ടി ആയി നിലനിര്‍ത്താനാണ് തീരുമാനം. ഇത് 23 മാസത്തെ ഗാര്‍ഹിക ഉപയോഗത്തിന് ആവശ്യമായ പഞ്ചസാരയാണ് (പ്രതിമാസം ഏകദേശം 24 എല്‍ എം ടി ആവശ്യകതയുണ്ടാകും). ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ വില സ്ഥിരത നിലനിര്‍ത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 12 മാസമായി പഞ്ചസാരയുടെ വില നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ പഞ്ചസാരയുടെ മൊത്തവില ക്വിന്റലിന് 3150 മുതല്‍ 3500 വരെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന വില 36 മുതല്‍ 44 വരെയാണ്.