വിക്രം ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിടാന്‍ കമല്‍ഹാസനും ടീമും മെയ് 27 നു കൊച്ചിയില്‍

 

കൊച്ചി: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്. ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തില്‍ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കമല്‍ഹാസന്‍ എത്തുമ്പോള്‍, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും.
താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയില്‍ സൂര്യയുടെ സാന്നിധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങള്‍ ഉള്ള ചിത്രത്തിന്റെ െ്രെടലെര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്നുള്ള വിലയിരുത്തല്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു.