വെള്ളക്കെട്ട് നിവാരണം കൊച്ചിക്ക് യൂറോപ്യന്‍ യൂണിയന്റെ സഹായവാഗ്ദാനം

കൊച്ചി:യൂറോപ്യന്‍ യൂണിയന്റെയും ഫ്രഞ്ച് സര്‍ക്കാരിന്റെയും അഎഉയുടെയും പ്രതിനിധികള്‍ ഇന്ന് സന്ദര്‍ശിച്ചു. അഎഉയും യൂറോപ്യന്‍ യൂണിയനും കൊച്ചിയില്‍ നടപ്പിലാക്കിയതും ആസൂത്രണം ചെയ്യുന്നതുമായ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചക്കായാണ് അവര്‍ എത്തിയത്. നോര്‍ത്ത് സൗത്ത് കൊറിഡോര്‍ പദ്ധതിയുടെ ഉജഞ തയ്യാറാക്കല്‍, ബസ് റൂട്ട് യുക്തിസഹമാക്കുന്നതിനുള്ള പദ്ധതി, റോഡ് ക്ലസ്റ്റര്‍ പദ്ധതി, എറണാകുളം ജനറല്‍ ആശുപത്രിയിലും 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് നടക്കുന്ന 16 കോടിയുടെ സിറ്റീസ് പദ്ധതി തുടങ്ങിയവയെല്ലാം യൂറോപ്യന്‍ യൂണിയന്റെയും അഎഉയുടേയും മറ്റും സഹകരണത്തോടെ നമ്മള്‍ ആരംഭിച്ചവയാണ്. ഇവയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനെ കുറിച്ചും , കാലാവസ്ഥാ വ്യതിയാനം, വെള്ളക്കെട്ട് നിവാരണം എന്നീ പ്രശ്‌നങ്ങള്‍ വിശദമായി ഞാന്‍ അവതരിപ്പിച്ചു. സാങ്കേതികമായ സഹായത്തിന് പുറമെ സാമ്പത്തികമായ സഹായം കൂടി നല്‍കണം എന്ന അഭ്യര്‍ത്ഥന കൂടി അവര്‍ക്ക് മുന്നില്‍ വച്ചു. വളരെ ഫലപ്രദമായ ചര്‍ച്ചയായിരുന്നു. നമ്മുടെ അഭ്യര്‍ത്ഥനകള്‍ എല്ലാം പരിഗണിച്ചു കൊണ്ട് കൊച്ചിയ്ക്കായി പൂര്‍ണ്ണമായ പിന്തുണ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. ഇത് നല്ല തുടക്കമാണ്. യൂറോപ്യന്‍ യൂണിയന്റെയും ഫ്രഞ്ച് ഗവണ്‍മെന്റിന്റേയും പിന്തുണ കൊച്ചിയില്‍ നടക്കുന്ന പദ്ധതികളിലൂടെ വര്‍ധിച്ചു വരികയാണ്. യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ കാലാവസ്ഥാവ്യതിയാനവും വെള്ളക്കെട്ട് നിവാരണ വുമായി ബന്ധപ്പെട്ട് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ബ്രസ്സല്‍സില്‍ അവസാനവട്ട ചര്‍ച്ചയിലാണ് എന്ന സന്തോഷവാര്‍ത്ത അവര്‍ അറിയിച്ചു. കൂടാതെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറലിന്റെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് കൂടി ലഭിച്ചു നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരം ലഭ്യമാക്കണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രമാണിച്ച് ഒക്ടോബറില്‍ കൊച്ചിയില്‍ ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ , നമ്മുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്തുവാനുള്ള ഒരു പരിപാടിയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ച വിവരവും പങ്കുവച്ചു. കൂടാതെ നഗരങ്ങള്‍ ക്കായുള്ള യൂറോപ്യന്‍ യൂണിയന്റേയും അഎഉയുടേയും കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ് പ്രസ്തുത വിഷയം. അതില്‍ കൊച്ചി നഗരം തിരഞ്ഞെടുക്കപ്പെടും എന്ന പ്രതീക്ഷയിലാണ് പ്രതിനിധിസംഘം ഉള്ളത്. കൊച്ചി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷ തന്നെയാണ് നമുക്കും ഉള്ളത്.യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം കൊച്ചിയെ മികച്ച തലങ്ങളിലേക്ക് എത്തിക്കുമെന്ന ആത്മ വിശ്വാസം എനിയ്ക്കുണ്ട്. കൊച്ചിയില്‍ നടക്കുന്ന ഇ ഓട്ടോറിക്ഷ പദ്ധതി,വാട്ടര്‍ മെട്രോ ,നഗര ഗതാഗത പദ്ധതികള്‍ ഇതില്‍ എല്ലാം വലിയ സന്തുഷ്ടിയാണ് പ്രതിനിധിസംഘം പ്രകടിപ്പിച്ചത്.അതുകൊണ്ടാണ് ങൃ. ഉമിശലഹ ഒമരവല്വ ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച രാജ്യം ഇന്ത്യ ആയതും അതില്‍ ആദ്യം കൊച്ചി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതും എന്ന് അവര്‍ വ്യക്തമാക്കി. നമ്മുടെ നഗരസഭയുടെയും നഗരത്തിന്റേയും ഇടപെടലുകള്‍ സാര്‍വ്വദേശീയമായി തന്നെ അംഗീകാരം പിടിച്ചുപറ്റുന്നതാണ് . തുടര്‍ന്നും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ സഹകരണവും കൊച്ചി മേയറുടെ ഭാഗത്തുനിന്ന് ഉണ്ടാവും .