തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങള്‍ പരിഹിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.
അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുമ്പോള് നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ മണക്കാട് വാര്‍ഡിലെ കരിമഠം കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 40 ഫഌറ്റുകളുടെ താക്കോല്‍ദാനവും പുതിയ ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവരുടെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്തുന്നതിന് നഗരസഭ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 384 ഫ്ലാറ്റുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വികസന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയുടെ നേര്‍സാക്ഷ്യമാണിതെന്നു മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഭവന നിര്‍മാണം നടത്തിയ നഗരസഭയും തിരുവനന്തപുരമാണ്.
ദാരിദ്യ ലഘൂകരണ പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള നിതി ആയോഗ് അവാര്‍ഡും ഓണ്‍ലൈന്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കിയതിനും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരവും നഗരസഭയ്ക്ക് ലഭിച്ചത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരിമഠത്ത് ഭവന സമുച്ചയ മാതൃകയില്‍ 560 വീടുകളും, അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും, അംഗന്‍വാടി, കമ്മ്യൂണിറ്റിഹാളുകള്‍, മാര്‍ക്കറ്റ് എന്നിവ നിര്‍മിക്കുക, പ്രദേശത്തെ കുളം പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങളിലായി 320 ഫ്ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു ബെഡ്റൂം, ഒരു ഹാള്‍, ഒരു ടോയിലറ്റ്, ഒരു കിച്ചണ്‍ എന്നിങ്ങനെ 350 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഓരോ ഫ്ലാറ്റും നിര്‍മിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയായ ഫ്ലാറ്റുകളില്‍ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ്. സലിം, നാഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോണ്‍, നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിജയന്, മണക്കാട് വാര്‍ഡ് കൗണ്‍സിലര്‍ കെ. കെ. സുരേഷ്, പ്രൊജക്റ്റ് ഓഫിസര്‍ ജി എസ് അജികുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ അജിത്കുമാര്‍ ജി. എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.