ഉത്തരവാദിത്ത ടൂറിസത്തിന് കേരളത്തില്‍ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണലോകത്തിനാകെ മാതൃക- ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി

കോട്ടയം: ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണ ലോകത്തിനാകെ മാതൃകയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെവിവിധ ഘടകങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായികേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് വിദേശപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയാണ് ഉത്തരവാദിത്ത ടൂറിസമെന്ന പ്രമേയംമുന്നോട്ടു വച്ചെങ്കിലുംകേരളം നടത്തിയതു പോലുള്ള മുന്നേറ്റം ഈമേഖലയില്‍ നടത്താനായില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗ്ലിന്‍ ഒ ലേറി പറഞ്ഞു. പ്രദേശവാസികളെവിശ്വാസത്തിലെടുത്ത് ടൂറിസം പോലുള്ള ബിസിനസിന് മുന്നോട്ടു പോകുകയെന്നത് വെല്ലുവിളിയാണ്‌കേരളം അത് വിജയകരമായി നടപ്പാക്കിയെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.
ആഗോള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിസര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയെന്നതാണെന്ന്്ഗാംബിയയിലെ ട്രാവല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായ അദാമ ബാ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമായ രീതിയില്‍മുന്നോട്ടു പോകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെവ്യാപകമായ ഉപയോഗം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന്‌ഐസിആര്‍ടിഓസ്‌ട്രേലിയ ഡയറക്ടര്‍ ഡോ ക്രിസ്റ്റഫര്‍ വാറന്‍ നിര്‍ദ്ദേശിച്ചു.
മധ്യപ്രദേശില്‍ നടപ്പാക്കിയ വനിതാസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് സ്വാതി പാര്‍മര്‍സംസാരിച്ചു. വനിതാകേന്ദ്രീകൃത ടൂറിസം ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളതെന്ന് ലെറ്റ്‌സ്‌ഗോഫോര്‍ എ ക്യാംപ് സ്ഥാപക ഗീതുമോഹന്‍ദാസ് ചൂണ്ടിക്കാട്ടി. സ്ത്രീകളെക്കുറിച്ചുള്ള പല പൊതുധാരണകളും മാറ്റിയെഴുതാനും ഇത്തരം ഉദ്യമങ്ങള്‍ക്ക് സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ബിസിനസ് വളര്‍ച്ചയ്‌ക്കൊപ്പം പ്രദേശവാസികളുടെ സാമ്പത്തിക ഉന്നമനത്തിനു കൂടി ഉതകുന്ന പുതിയ ഉത്പന്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഉത്തരവാദിത്ത ടൂറിസത്തിലെ മുന്‍ഗണനകള്‍ എന്നവിഷയത്തിലെ ചര്‍ച്ചയില്‍വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആഗോള ഓണ്‍ലൈന്‍ ബുക്കിംഗ്‌സൈറ്റുകളില്‍ ഉത്തരവാദിത്ത ടൂറിസത്തെ കൂടി ഉള്‍പ്പെടുത്തുന്നത് സുസ്ഥിര വികസനത്തിന് സഹായിക്കുമെന്ന് ബുക്കിംഗ്‌ഡോട്‌കോം റീജണല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിലൂടെഎല്ലാ പങ്കാളികള്‍ക്കും ന്യായമായവരുമാനം ഉണ്ടാകേണ്ടത്അത്യാവശ്യമാണെന്ന് ഇന്ത്യന്‍ ഉത്തരവാദിത്ത ടൂറിസംമുന്നേറ്റം എന്നവിഷയത്തില്‍വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം സംരംഭകര്‍ പരമ്പരാഗത ടൂറിസംരീതിയിലേക്ക് പോവുകയുംസുസ്ഥിരവികസനം സാധ്യമാകില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ചൂണ്ടിക്കാട്ടി. മികച്ച ഉത്തരവാദിത്തംടൂറിസംമാതൃകകള്‍, താഴെത്തട്ടിലുള്ളമാതൃകകള്‍ എന്നിവയെക്കുറിച്ചുള്ള അവതരണവുംചര്‍ച്ചയും ഉച്ചകോടിയില്‍ നടന്നു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിനിധികള്‍ നടത്തിയ ക്രിയാത്മകവിമര്‍ശനങ്ങള്‍ ഏറെസ്വാഗതാര്‍ഹമാണെന്ന് ഉത്തരവാദിത്ത ടൂറിസംസംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍കെരൂപേഷ്‌കുമാര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലുംരാജ്യത്തെ മറ്റ്‌സംസ്ഥാനങ്ങളിലുമുള്ള ഈ മേഖലയിലെ അനുകൂലഘടകങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. പരിഷ്‌കരിച്ച നയത്തില്‍ ഈ ഉച്ചകോടിയില്‍ഉയര്‍ന്നു വന്ന നിര്‍ദ്ദേകങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി 90 പ്രഭാഷകരും 250 ലേറെ പ്രതിനിധികളുമാണ്ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്തത്.