ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വർത്തമാനം ബ്യുറോ

കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിങ്കര ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സി എസ് ആർ പരിപാടിയുടെ ഭാഗമായി 507573 രൂപ ചെലവഴിച്ചാണ് സർക്കാർ സ്കൂളിലെ കുട്ടികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്മാർട് ക്ലാസ് റൂം ഒരുക്കി നൽകിയത്.

എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകിയ സ്മാർട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം

ജനറൽ മാനേജർ വി സീതാരാമൻ ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ എം. എ, റീജിയണൽ മാനേജർ ആർ ഹരീഷ്കുമാർ,എ ഇ ഒ വസന്തകുമാരി,ഹെഡ് മാസ്റ്റർ ആർ സുരേഷ് കുമാർ,സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആർ.റോഷൻ തുടങ്ങിയവർ പങ്കെടുത്തു.