കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.

കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ  മരിച്ചു.  കേരളകൗമുദി ചാത്തന്നൂർ ലേഖകനും ഗാന രചയിതാവും തിരക്ഥാ കൃത്തുമായ സുധി വേളമാനൂർ(47)  മരിച്ചത്.  പകൽ നാലരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് സംഭവം. വീട്ടിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി കാറ്
റോഡിൽ ഇറക്കിയിട്ടതിന്
പിന്നാലെ കാറിൽ ഭയങ്കരമായ ശബ്ദത്തോടെ കാറിൽ തീ ആളിപടരുകയായിരുന്നു.സീറ്റ് ബെൽറ്റ്‌ ഇട്ടിരുന്നതിനാൽ കാറിൽ നിന്നും ഇറങ്ങാനും കഴിഞ്ഞിരുന്നില്ല.
നാട്ടുകാർ ഓടികൂടി ഡോർ തുറന്ന്
രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും തീ ആളിപടരുന്നത് കണ്ട് പിന്മാറി. തുടർന്ന് നാട്ടുകാർ പോലീസിനെയും പരവൂരിൽ നിന്നും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു തുടർന്ന്
പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് തൊട്ടടുത്ത് തന്നെ ഭാര്യയും ഭാര്യ മാതാവും ഉണ്ടായിരുന്നു.
ഭാര്യയുടെ മുന്നിൽ വച്ച് കത്തിയമരുകയായിരുന്നു
സുശീല മാതാവാണ്. ടെലിഫിലിമുകൾക്കും തിരക്കഥയും ആൽബങ്ങുക്കും ചലച്ചിത്ര ണ്ടുക്കും വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്.