നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച്, നവീന ആശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ല്‍ ഉള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ നിക്ഷേപക വര്‍ഷമായി കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത വ്യവസായ സാമ്പത്തികവര്‍ഷം നിക്ഷേപവര്‍ഷം
സംസ്ഥാനത്തെ നിക്ഷേപ, വ്യവസായ സൗഹൃദമാക്കാന്‍ കൂടുതല്‍ ഇന്‍സെന്റീവുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം2023ന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയം, കേരളത്തെ രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണു നടപ്പാക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച്, നവീന ആശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ല്‍ ഉള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ നിക്ഷേപക വര്‍ഷമായി കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ സംരംഭങ്ങള്‍ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി 25 ലക്ഷം രൂപ വരെ) തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ വ്യവസായങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നല്കുന്ന പദ്ധതി, സ്ത്രീകള്‍/പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന് ചാര്‍ജിലും ഇളവ്, എം.എസ്.എം.ഇ ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി വിഹിതം 5 വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി, 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വന്‍കിട, മെഗാ സംരംഭങ്ങളില്‍ തൊഴിലാളികള്‍ക്ക്, മാസവേതനത്തിന്റെ 25% (പരമാവധി 5000 രൂപ വരെ) തൊഴിലുടമക്ക് ഒരുവര്‍ഷത്തേക്ക് തിരികെ നല്കുന്ന പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ക്ക് മാസവേതനത്തിന്റെ 7500 രൂപ തൊഴിലുടമക്ക് ഒരുവര്‍ഷത്തേക്ക് തിരികെ നല്കുന്ന പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ വ്യവസായനയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മെഡിക്കല്‍ അനുബന്ധ വ്യവസായങ്ങള്‍ ശക്തിപ്പെടുത്താന്‍ മെഡിക്കല്‍ ഡിവൈസ് പാര്‍ക്കില്‍ ഡിസൈനിങ്ങിനും നിര്‍മാണത്തിനും സൗകര്യമൊരുക്കുന്നതു വ്യവസായത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിര്‍മാണ മേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കും സ്ഥാപിക്കും. ഇലക്ട്രോണിക്സ് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാന്‍സ്ഡ് ബാറ്ററി നിര്‍മ്മാണ ഇവി പാര്‍ക്ക് സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കും. ഫുഡ് ടെക്നോളജി മേഖലയില്‍ ഫുഡ് ടെക് ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുന്നതിനൊപ്പം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാര്‍ക്കുകളും പ്രത്യേക ഫുഡ് പാര്‍ക്കുകളും സ്ഥാപിക്കും. ലൊജിസ്റ്റിക്സ് കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ മിനി, മള്‍ട്ടി ലൊജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. വ്യവസായ പാര്‍ക്കുകളില്‍ ലോജിസ്റ്റിക് സൗകര്യങ്ങള്‍ക്കായി ഭൂമി ലഭ്യമാക്കുന്നതിനൊപ്പം ലൊജിസ്റ്റിക്സ് സേവന ദാതാക്കള്‍ക്ക് വ്യവസായ പദവി നല്‍കും. നാനോ ടെക്നോളജി ഉപയോഗപ്പെടുത്താന്‍ പിപിപി മാതൃകയില്‍ നാനോ ഫാബ് ആരംഭിക്കും.
സംസ്ഥാനത്തെ എയ്റോസ്പേസ്, ഡിഫന്‍സ് ടെക്നോളജി ഹബ്ബാക്കി മാറ്റുന്നതിനായി കേരള സ്പേസ് പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിങ്ങ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിങ്ങ് ലാബ് ആരംഭിക്കും. ഇതിനൊപ്പം 3ഡി പ്രിന്റിങ്ങ് കോഴ്സുകളും രൂപകല്പന ചെയ്യും.
നിക്ഷേപം വളര്‍ത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തില്‍ പൂര്‍ണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിരവധി പദ്ധതികള്‍ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാര്‍ത്ഥ്യത്തിലൂന്നി ഈ മേഖലയിലെ സണ്‍റൈസ് വ്യവസായങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങളും നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന മൂല്യവര്‍ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ഹൈടെക് ഫാമിങ്ങും മൂല്യവര്‍ധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആന്‍ഡ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീസൈക്ലിങ്ങും മാലിന്യ സംസ്കരണവും, പുനരുപയോഗ ഊര്‍ജ്ജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3ഡി പ്രിന്റിങ്ങ് എന്നിങ്ങനെ 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങള്‍ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നല്‍കും
മുന്‍ഗണനാ മേഖലകളിലൂന്നിയ വ്യവസായവല്‍ക്കരണമാണ് നയം ലക്ഷ്യമിടുന്നത്. എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകള്‍, ആയുര്‍വേദം, ബയോടെക്നോളജി ആന്‍ഡ് ലൈഫ് സയന്‍സ്, രൂപകല്‍പ്പന (ഡിസൈന്‍), ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകല്‍പ്പനയും ഉത്പാദനവും, എഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍, ഗ്രഫിന്, ഉയര്‍ന്ന മൂല്യവര്‍ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ഹൈടെക് ഫാമിങ്ങും മൂല്യവര്‍ധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആന്‍ഡ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീസൈക്ലിങ്ങും മാലിന്യ സംസ്കരണവും, പുനരുപയോഗ ഊര്‍ജ്ജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3ഡി പ്രിന്റിങ്ങ് എന്നിങ്ങനെ 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങള്‍ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നല്‍കും. അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുന്‍ഗണന നല്കുന്ന വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനും ഇതിനൊപ്പം ഗ്രഫീന്‍ പോലെ വ്യവസായ, സമ്പദ് രംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന നവീനമേഖലകളില്‍ ഗവേഷണത്തിന് സഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ തയാറാണെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹിക, ഭരണ ഘടകങ്ങളില്‍ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക, ഉത്പന്നങ്ങള്‍ക്ക് ‘കേരള ബ്രാന്‍ഡ്’ ലേബലില്‍ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തില്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
പരമ്പരാഗത വ്യവസായ മേഖലയിലും തൊഴില്‍ സംരക്ഷിച്ചുകൊണ്ട് ആധുനികവല്‍ക്കരണം സാധ്യമാക്കും. പുതിയ വ്യവസായനയത്തിലൂടെ നിലവിലെ വ്യവസായ സൗഹൃദ മാറ്റത്തിന് തുടര്‍ച്ചയുണ്ടാക്കാനും വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധിച്ചതിന്റെ ഭാഗമായി ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കില്‍ 28ല്‍ നിന്ന് 15 ആം സ്ഥാനത്തേക്ക് ഉയരാന്‍ കേരളത്തിന് സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത സര്‍വേയില്‍ ആദ്യ പത്തിനുള്ളിലെത്താനാണ് കേരളം ശ്രമിക്കുന്നത്. 202122ല്‍ വ്യവസായ വളര്‍ച്ചാ നിരക്ക് 17.3 ശതമാനമായി ഉയര്‍ത്താനും സാധിച്ചു. മാനുഫാക്ചറിങ് മേഖലയുടെ വളര്‍ച്ച പ്രത്യേകമെടുത്താല്‍ ദേശീയ ശരാശരിക്ക് മുകളില്‍ നിന്നുകൊണ്ട് 18.9 ശതമാനം വളര്‍ച്ച നേടാനും കേരളത്തിന് സാധിച്ചു. കെസ്വിഫ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കിയതിനൊപ്പം എല്ലാ വകുപ്പുകളിലെയും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് ശ്രമിച്ചുവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിക്കൊണ്ട് അവയുടെ അടിസ്ഥാനത്തില്‍ ആധുനികവല്‍ക്കരിച്ച് മത്സരക്ഷമവും ലാഭകരവുമാക്കി മാറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. പരമ്പരാഗത വ്യവസായ മേഖലയിലും തൊഴില്‍ സംരക്ഷിച്ചുകൊണ്ട് ആധുനികവല്‍ക്കരണം സാധ്യമാക്കും. പുതിയ വ്യവസായനയത്തിലൂടെ നിലവിലെ വ്യവസായ സൗഹൃദ മാറ്റത്തിന് തുടര്‍ച്ചയുണ്ടാക്കാനും വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന് ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.