തൃശ്ശൂര്‍: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) പ്രസിഡന്റായി കെ പി റെജിയെയും(മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ്ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ പി റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ(ന്യൂസ് കേരള 18) 33 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്.