കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചയുമായ് കൈറ്റ്

കൊച്ചി: ബേബി പ്രൊഡക്ടുകളുടെ നിര്‍മാണക്കമ്പനിയായ കൈറ്റ് 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 110 ശതമാനം വളര്‍ച്ചയുടെ നേട്ടം കൈവരിച്ചു. ബേബി സൈക്കിക്കുകള്‍, ബേബി വാക്കറുകള്‍, ബേബി റൈഡറുകള്‍, തൊട്ടിലുകള്‍ തുടങ്ങി, കുട്ടികള്‍ക്കുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്ന കൈറ്റിന് കേരളത്തിലുടനീളം ഡീലര്‍മാരും സ്വന്തം വിപണന ശൃംഖലയുമുണ്ട്.

വരും വര്‍ഷങ്ങളില്‍ കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളിലേക്കും കൂടി വിപണനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളിലാണ് കമ്പനിയുള്ളതെന്നും കോവിഡ് ഏല്പിച്ച ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ കമ്പനിക്ക് സാധിച്ചതായും മാനേജിംഗ് ഡയറക്ടര്‍ എം എസ് ഷൈജു പറഞ്ഞു. ദല്‍ഹിയിലെ നോയ്ഡയില്‍ സ്വന്തം സോഴ്‌സിംഗ് യൂണിറ്റുള്ള കൈറ്റിന്റെ ആസ്ഥാനം കൊല്ലം ജില്ലയിലെ വട്ടപ്പാറയാണ്. ബേബി പ്രൊഡക്ടുകളുടെ ഉത്പാദനം കൂടാതെ കൈറ്റ് ബാഗ്‌സ് എന്ന ബ്രാന്‍ഡില്‍ സ്‌കൂള്‍ ബാഗുകളും ബാക്ക് പാക്കുകളും നിര്‍മിക്കുന്ന കടഛ അംഗീകാരമുള്ള മറ്റൊരു കമ്പനി കൂടി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേട്ടം കൈവരിക്കാന്‍ സഹായിച്ച ഉപഭോക്താക്കള്‍, ഡീലര്‍മാര്‍, സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍, കമ്പനി ജീവനക്കാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ക്ക് മാനേജ്‌മെന്റ് നന്ദി അറിയിച്ചു.