കൊച്ചി: കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാല്‍ തന്നെ വന നശീകരണം തടയാന്‍ കഴിയും. അതിനുതകുന്ന വിധം ഉള്ളില്‍ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്.
കാടാണ് ജീവന്റെ ആധാരം എന്ന കൃത്യമായ സന്ദേശമാണ് മേളയുടെ പ്രവേശന കവാടത്തിന് സമീപം ക്രമീകരിച്ചിരിക്കുന്ന സ്റ്റാള്‍ നല്‍കുന്നത്. വനത്തില്‍ നിന്ന് തന്നെയുള്ള ചെടികളും മരങ്ങളും വള്ളിപ്പടര്‍പ്പുമൊക്കെയാണ് പ്രധാനമായും സ്റ്റാളില്‍ ഉപയോഗിച്ചിരിക്കുന്നത്. അരുവിയും അവിടേക്ക് വെളളം തേടിയെത്തുന്ന മൃഗങ്ങളെയും ഇവിടെ കാണാം. ഒരു ചെറിയ കാട് എന്ന് തന്നെ ഈ സ്റ്റാളിനെ വിശേഷിപ്പിക്കാം. കാടിന് മുകളില്‍ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിനെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
ചെറിയ കുട്ടികള്‍ ഏറെ കൗതുകത്തോടെ യാണ് സ്റ്റാള്‍ വീക്ഷിക്കുന്നത്. കൊച്ചി മറൈന്‍ െ്രെഡവില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് എത്തുന്നവരെ ആകര്‍ഷിക്കുകയാണ് സ്റ്റാള്‍.
വെര്‍ച്വല്‍ റിയാലിറ്റി മുതല്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വരെ; സമ്പൂര്‍ണ വിവരങ്ങളുമായി കിഫ്ബി സ്റ്റാള്‍
കേരളത്തിന്റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യും തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ സമഗ്ര ചിത്രം വരച്ചുകാണിക്കുന്ന വിധത്തിലാണ് എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ട് നല്‍കിയിട്ടുള്ള വിവിധ പദ്ധതികളുടെ ഡെമോ, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് തുടങ്ങിയ വിപുലമായ ക്രമീകരണങ്ങളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പദ്ധതികള്‍ക്ക് പ്രത്യേക പ്രാധ്യാനം നല്‍കിക്കൊണ്ടാണ് സ്റ്റാള്‍ സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ പൂര്‍ത്തിയായതും പുരോഗമിക്കുന്നതും ആവിഷ്‌കരണ ഘട്ടത്തിലുള്ളതുമായ പദ്ധതികളുടെ പൂര്‍ണ വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ആവിഷ്‌കരണ ഘട്ടത്തിലുള്ള ഒരു പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ എങ്ങനെയാകും എന്ന് കാണാനും ഇവിടെ സൗകര്യമുണ്ട്. സ്റ്റാളിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാഴ്ചയും ഇതാണ്. ഏത് സംശയത്തിനും കൃത്യമായ ഉത്തരംനല്‍കാന്‍ കഴിയുന്ന വിദഗ്ധരുടെ ഒരു നിരതന്നെ സ്റ്റാളിലുണ്ട്.