കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഫണ്ടിംഗ് അവസരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്കുന്നതിനുമായി മാര്‍ച്ച് ഏഴിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഇന്‍വസ്റ്റര്‍ കഫെ സംഘടിപ്പിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് മികച്ച ധനശേഷിയുള്ള വ്യക്തികളെ (എച്ച് എന്‍ ഐഹൈ നെറ്റ്വര്ത്ത് ഇന്‍ഡിവിജ്വല്‍സ്) അറിയിക്കുന്നതിനും നിക്ഷേപവഴികള്‍ തുറക്കുന്നതിനുമായി മാര്‍ച്ച് ആറിന് സംഘടിപ്പിക്കുന്ന ‘സീഡിംഗ് കേരള 2023’യ്ക്ക് അനുബന്ധമായാണ് ഇന്‍വസ്റ്റര്‍ കഫെ.
സീഡിംഗ് കേരളയ്ക്ക് അടുത്തദിവസം കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ വച്ചാണ് ഇന്‍വസ്റ്റര്‍ കഫെ നടക്കുന്നത്. രാജ്യത്തെ പ്രമുഖ എയ്ഞ്ജല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ മൂലധന നിക്ഷേപകര്‍, എന്നിവരുള്‍പ്പെടെ 25 നിക്ഷേപകരാണ് ഇതില്‍ പങ്കെടുക്കുന്നത്. അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കും.
പ്രാരംഭദശയില്‍ തന്നെ മികച്ച വരുമാനമുള്ളതും ചെറു നിക്ഷേപമെങ്കിലും ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇന്‍വസ്റ്റര്‍ കഫെയില്‍ മുന്‍ഗണന ലഭിക്കുകയെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് അറിയിച്ചു. നിക്ഷേപകരുടെ താത്പര്യമുള്ള മേഖലകള്‍ കൂടി കണക്കിലെടുത്താണ് നിക്ഷേപക കൂടിക്കാഴ്ചകള്‍ ക്രമീകരിക്കുന്നത്.
നിക്ഷേപകരുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് പുറമെ വ്യവസായ ലോക പ്രതിനിധികളുമായി ആശയവിനിമയം നടത്താനും അനുഭവസമ്പത്ത് നേടാനും അതു വഴി സ്വന്തം സംരംഭത്തെ അടുത്ത തലത്തിലേക്കെത്തിക്കാനും ലക്ഷ്യം വച്ചുള്ളതാണ് ഇന്‍വസ്റ്റര്‍ കഫെ.
സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനകാര്യ മന്ത്രി ടി എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്‍ ഐ കള്‍, രാജ്യത്തുടനീളമുള്ള 50 ലധികം നിക്ഷേപകര്‍, 40 ലധികം സ്പീക്കര്‍മാര്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പറേറ്റുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഹൈദരാബാദ് ഏഞ്ചല്‍സ്, എഎച് വെഞ്ച്വേഴ്സ്, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ്, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്, ഓറിയോസ് വെഞ്ച്വേഴ്സ് പാര്‍ട്ണേഴ്സ്, വെഞ്ച്വര്‍ വേ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം െ്രെപവറ്റ് ലിമിറ്റഡ്, ലീഡ് എയ്ഞ്ജല്‍സ്, മലബാര്‍ എയ്ഞ്ജല്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്‍വസ്റ്റര്‍ കഫെയില്‍ പങ്കെടുക്കുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: https://seedingkerala.com/