കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: ബാങ്ക് ഭരണസമിതി

ബാങ്കിന്റെയും ഭരണസമിതിയുടെയും പ്രതിച്ഛായതകർക്കാൻ ഉദ്ദേശിച്ചുള്ള ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും, ഈ വിവരം ബാങ്കിന്റെ എല്ലാ സഹകാരികളെയും നിക്ഷേപകരെയും പൊതുജനങ്ങളെയും അറിയിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

കൊല്ലം: കൊല്ലൂർവിളസർവ്വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് ഭരണസമിതി വ്യക്തമാക്കി. ബാങ്ക് ലോൺ നൽകുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെന്ന തെറ്റായ വ്യാഖ്യാനത്തിലാണ്, വാസ്തവവിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് ഭരണസമിതി അറിയിച്ചു.

ബാങ്ക് നൽകിയത് ആറുകോടി അറുപത്തി ഏഴുലക്ഷത്തി നാല്പതിനായിരത്തി ഒരു നൂറ്റിഅൻപത് രൂപയുടെ വായ്‌പയിൽ മേലാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും ബാങ്ക് വിശദീകരിച്ചു. ബാങ്കിന്റെ ഇടപെടലിലിനെ തുടർന്ന് കടമെടുത്തവർ ഒരു കോടി രൂപ ഇതിനോടകം തന്നെ തിരിച്ചടച്ചിട്ടുണ്ടെന്നും ബാക്കിതുക തിരിച്ചടപ്പിക്കുന്നതിനായി ബാങ്ക് ഇവർക്കെതിരെ നിയമനടപടികൾ തുടരുന്നതായി ഭരണസമിതി അറിയിച്ചു. 

ഇതിനിടയിൽ, ചില വാർത്താ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന 120 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും, ഇത് ചിലരുടെ സ്ഥാപിത താല്പര്യങ്ങൾക്കായി ബോധപൂർവം നടത്തപ്പെടുന്ന വ്യാജ പ്രചാരണമാണെന്നും. ബാങ്കിന്റെയും ഭരണസമിതിയുടെയും പ്രതിച്ഛായതകർക്കാൻ ഉദ്ദേശിച്ചുള്ള ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും, ഈ വിവരം ബാങ്കിന്റെ എല്ലാ സഹകാരികളെയും നിക്ഷേപകരെയും പൊതുജനങ്ങളെയും അറിയിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.