എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഡി.ജി.എം  ആയി എം ബി സൂര്യനാരായൺ ചുമതലയേറ്റു

കൊല്ലം: എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഡി.ജി.എം  ആയി എം ബി സൂര്യനാരായൺ ചുമതലയേറ്റു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ എസ് ബി ഐ ശാഖകൾ അടങ്ങുന്നതാണ് കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്. മാംഗ്ലൂർ സ്വദേശിയായ ഇദ്ദേഹം എസ് ബി ഐ തിരുവനന്തപുരം ലോക്കൽ ഹെഡ്ഓഫീസിൽ ഡി ജി എം കസ്റ്റമെർ സർവീസ് ആൻഡ് ഓപ്പറേഷനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.