മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം

 

തിരുവനന്തപുരം: ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാൻ ഫിലിം ഫെസ്റ്റിവലിൽ രാജ്യം നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രി പ്രതികരിച്ചത് .

പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു . മെഹ്നാസിന്റെ അഭാവത്തിൽ ഗ്രീക്ക് സംവിധായിക അതീന റേച്ചൽ സംഗാരിയാണ് മുഖ്യമന്ത്രിയിൽ നിന്നും സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം സ്വീകരിച്ചത്.