ന്യൂദല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍വരെ അടച്ചിടണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ സി എം ആര്‍ ) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്നും രോഗവ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്നിലും ടെസറ്റ് പോസിറ്റിവിറ്റിനിരക്ക് പത്ത് ശതമാനത്തിലധികമാണഅ. ദല്‍ഹി, മുംബൈ, ബാഗ്ലുരു തുടങ്ങിയ മെട്രോനഗരങ്ങളിലും ടെസറ്റ് പോസിറ്റിവിറ്റിനിരക്ക് ഉയര്‍ന്ന നിലയിലാണ്.