കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ എന്നു തരംതിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പുതുക്കിയ നിയന്ത്രണ ചട്ട പ്രകാരം തങ്ങള്‍ക്കു കൂടുതല്‍ പ്രവര്‍ത്തന സൗകര്യങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പ്രതീക്ഷിക്കുന്നു. അടുത്തിടെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പട്ടിക പ്രകാരം ഉയര്‍ന്ന തട്ടിലുള്ള 16 എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് ഫിനാന്‍സും ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു നിരവധി പൊതുമേഖലാ എന്‍ബിഎഫ്സികള്‍ക്ക് ഒപ്പമുള്ള തലത്തിലേക്ക് എന്‍ബിഎഫ്സികളെ ഉയര്‍ത്തുന്നതിനുള്ള നിയന്ത്രണ ചട്ട പ്രകാരമാണ് റിസര്‍വ് ബാങ്ക് ഈ തരംതിരിക്കല്‍ നടത്തിയത്. ഇതിന് പ്രകാരം ഉയര്‍ന്ന തട്ടിലുള്ള കേരളം ആസ്ഥാനമായുള്ള ഏക എന്‍ബിഎഫ്സി ആയി കമ്പനി മാറി.
ആധാര്‍ നിയമത്തിന് കീഴിലുള്ള ഒതന്റിക്കേഷന്‍ നടത്താന്‍ സര്‍ക്കാരും ആര്‍ബിഐയും മുത്തൂറ്റ് ഫിനാന്‍സിനും മറ്റ് 42 സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇത് മുത്തൂറ്റ് ഫിനാന്‍സിന് റെഗുലേറ്ററി അധികാരികള്‍ നല്കിയ വിശ്വാസത്തെയാണ് കാണിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള ബയോമെട്രിക് കെവൈസി ലഭ്യമാക്കും. ഉപഭോക്താവ് തങ്ങളുടെ 4500 അധികം ഉള്ള ശാഖകളില്‍ ഏതെങ്കിലും ഒന്നില്‍ എത്തിക്കഴിഞ്ഞാല്‍, ബയോമെട്രിക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷനിലൂടെ ഉപഭോക്താവിന് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ഒപ്പം വിവിധ ഡിജിറ്റല്‍ നീക്കങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് എന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നുണ്ട്. തങ്ങളുടെ ഡിജിറ്റല്‍ നീക്കങ്ങളുടെ ഭാഗമായി കമ്പനി ഇതുവരെ 95 ലക്ഷം ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്, 8000 കോടി രൂപയുടെ മൂല്യമാണ് ഇതിനുള്ളത്.
സാമ്പത്തിക രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലായതോടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ഫസ്റ്റ് എന്‍ബിഎഫ്സി എന്ന നിലയില്‍ മുത്തൂറ്റ് ഫിനാന്‍സ് എന്നും മുന്‍നിരയിലുണ്ട്. ഐമുത്തൂറ്റ് എന്ന സംയോജിത ആപ്പ് വഴിയുള്ള കമ്പനിയുടെ സ്വര്‍ണ പണയ വിതരണവും തിരിച്ചടക്കലുകളും ഈ ഡിജിറ്റല്‍ ഇടപാടുകളില്‍ ഉള്‍പ്പെടുന്നു. 2022 നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഐമുത്തൂറ്റ് ആപ്പ് 10 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകള്‍ പിന്നിട്ടിട്ടുണ്ട്. ഈ കാലയളവിലെ ശരാശരി ഡിജിറ്റല്‍ ഇടപാടുകള്‍ 30,000 ആയിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പ്രതിദിനം ശേഖരിച്ച ശരാശരി മൂല്യം 20 കോടി രൂപയുമായിരുന്നു. സംയുക്തമായി തങ്ങളുടെ സ്വര്‍ണ പണയ ഇടപാടുകളുടെ 40 ശതമാനം കൈമാറ്റങ്ങളും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.
ഉയര്‍ന്ന തട്ടിലുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കമ്പനിക്കും ഓഹരി ഉടമകള്‍ക്കുമുള്ള മികച്ച അംഗീകാരമാകുമെന്നാണ് പ്രതീക്ഷയെന്ന് റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന തട്ടിലേക്കുള്ള അംഗീകാരത്തെക്കുറിച്ച് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതില്‍ സന്തോഷമുണ്ടെന്ന് ഡിജിറ്റലൈസേഷന് നീക്കങ്ങളെക്കുറിച്ച് മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ. ആര്. ബിജിമോന്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ മുന്‍ഗണനകളിലും പ്രത്യേകിച്ച് ബാങ്കിങ് മേഖലയിലും ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൊണ്ടു വരാന്‍ പോകുന്ന മാറ്റങ്ങള്‍ തങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അതുപോലെ കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ഇടപാടുകള്‍ 40 ശതമാനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കഴിഞ്ഞു. തങ്ങളുടെ ഡിജിറ്റല്‍ തന്ത്രം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു