കൊല്ലം; ആശ്രാമം മൈതാനത്ത് നടന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഹരിയാനയെ (16-0)ത്തിന് തകർത്താണ് ചാമ്പ്യൻമാരായത്. ഡൽഹി മധ്യപ്രദേശിനെ (12-2) ന് തകർത്ത് മൂന്നാം സ്ഥാനം നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ (6-4 ) ന് പരാജയപ്പെടുത്തി ഡൽഹി കിരീടം നേടി. മധ്യപ്രദേശ് (9-3) ന് പരാജയപ്പെടുത്തി മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി.സമാപന സമ്മേളനത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ വിജയികൾക്കുള്ള സമ്മാനങ്ങൽ വിതരണം ചെയ്തു. കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയാണ് വിജയികൾക്ക് സമ്മാനിച്ചത്.
കേരള ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ജാജു ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കൊടിയേരി മുഖ്യാതിഥിയായിരുന്നു. ബേസ്ബോൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ കൃഷ്ണമൂർത്തി, സെക്രട്ടറി ഹരീഷ് കുമാർ , സ്പോട്സ് കൗൺസിൽ നോമിനി ഐ.പി ബിനു , കേരള ബേസ്ബോൾ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി ടി.എസ് അരുൺ, മുൻ സെക്രട്ടറി ഷാഹുൽ ഹമീദ്, സെക്രട്ടറി ആനന്ദ്ലാൽ ഓർഗൈനെസിംഗ് കൺവീനർ ബി നൗഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.