സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന; പുതിയ നിരക്ക് 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു താരിഫ് വര്‍ധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു താരിഫ് വര്‍ധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവര്‍ക്കും വര്‍ധന ഇല്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തി. ചെറിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്ന് 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിതേച്ചു കൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈ വിഭാഗങ്ങള്‍ക്കു ശരാശരി 15 പൈസയുടെ വര്‍ധനവേ വരുത്തിയിട്ടുള്ളൂ. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് 25 പൈസയില്‍ താഴെ മാത്രമാണ്. 88 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. നിരക്കു പരിഷ്‌കരണം 26 മുതല്‍ പ്രാബല്യത്തില്‍വരും.

ധാന്യം പൊടിക്കുന്ന മില്ലുകള്‍, വെല്‍ഡിങ് വര്‍ക്ഷോപ്പുകള്‍, മറ്റു ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ചെറുകിട വ്യാവസായിക വിഭാഗത്തില്‍ കണക്റ്റഡ് ലോഡ് 10 കിലോവാട്ട് വരെയുള്ള ഉപഭോക്താക്കള്‍ ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ പ്രതിമാസം 120 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് 120 രൂപയായിത്തന്നെ തുടരും. കണക്റ്റഡ് ലോഡ് 10 മുതല്‍ 20 വരെ പ്രതിമാസം 75 രൂപയായിരുന്നത് 80 രൂപയായും 20 കിലോവാട്ടിനു മുകളില്‍ 170 രൂപയായിരുന്നത് 185 രൂപയായും മാറും. എനര്‍ജി ചാര്‍ജ് ഇന്തതില്‍ 20 കിലോവാട്ട് വരെ നിലവില്‍ യൂണിറ്റിന് 5.65 രൂപയായിരുന്നത് 5.80 രൂപയായും 20 കിലോവാട്ടിനു മുകളില്‍5.75 രൂപയില്‍ നിന്ന് 5.85 രൂപയായും മാറും.

ചെറുകിട ഐടി അധിഷ്ടിത വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന (ഘഠകഢ(ആ)) വിഭാഗത്തില്‍ കണക്റ്റഡ് ലോഡ് 10 കിലോവാട്ട് വരെയുള്ളവര്‍ക്കു ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ നിലവിലുള്ള 150 രൂപ 165 രൂപയായും 10 മുതല്‍ 20 കിലോവാട്ട് വരെയുള്ളവര്‍ക്ക് 100 രൂപയില്‍നിന്ന് 120 രൂപയായും 20 കിലോവാട്ട് മുകളില്‍ 170 രൂപയില്‍നിന്ന് 200 രൂപയായും വര്‍ധിപ്പിച്ചു. എനര്‍ജി ചാര്‍ജ് 20 കിലോവാട്ട് വരെയുള്ളവര്‍ക്ക് യൂണിറ്റിന് 6.20 രൂപയെന്നത് 6.50 രൂപയും 20 കിലോവാട്ടിനു മുകളിലുള്ളവര്‍ക്ക് 6.25 രൂപയായിരുന്നത് 6.60 രൂപയായും വര്‍ധിപ്പിച്ചു.

കൃഷി ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നിരക്ക് ഫിക്‌സഡ് ചാര്‍ജ് കിലോവാട്ടിന് 10 രൂപയില്‍നിന്ന് 15 രൂപയാക്കി. എനര്‍ജി ചാര്‍ജ് യൂണിറ്റിന് 2.30 രൂപ നിരക്കില്‍ തുടരും. കോഴി വളര്‍ത്തല്‍, കാന്നുകാലി വളര്‍ത്തല്‍, അലങ്കാര മത്സ്യക്കൃഷി തുടങ്ങിയ കൃഷി ആവശ്യങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് കിലോവാട്ടിന് പ്രതിമാസം 10 രൂപയായിരുന്നത് 15 ആയും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 2.80 രൂപയായിരുന്നത് 3.30 രൂപയായും വര്‍ധിപ്പിച്ചു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, അമ്പലങ്ങള്‍, പള്ളികള്‍ തുടങ്ങിവയുടെ വിഭാഗത്തിലുള്ള വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് കിലോവാട്ടിന് പ്രതിമാസം 65 രൂപയായിരുന്നത് 70 ആയും എനര്‍ജി ചാര്‍ജ് 500 യൂണിറ്റ് വരെയുള്ളവര്‍ക്കുണ്ടായിരുന്ന 5.70 രൂപ 5.80 രൂപയായും 501 യൂണിറ്റിനു മുകളില്‍ 6.50 രൂപയുണ്ടായിരുന്നത് 6.65 രൂപയായും വര്‍ധിപ്പിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കേരള വാട്ടര്‍ അഥോറിറ്റി തുടങ്ങിയയുടെ ഓഫിസുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് നിലവിലുള്ള 80 രൂപയെന്നത് 90 രൂപയായും എനര്‍ജി ചാര്‍ജ് 500 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവിലുള്ള 6.30 രൂപ 6.50 രൂപയായും 501 യൂണിറ്റിനു മുകളില്‍ നിലവിലുള്ള ഏഴു രൂപയെന്നത് 7.15 രൂപയായും വര്‍ധിപ്പിച്ചു. ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഇന്‍കംടാക്‌സ് ഓഫിസുകള്‍ തുടങ്ങിയവയ്ക്കുള്ള ഫിക്‌സഡ് ചാര്‍ജ് 180 രൂപയായിത്തന്നെ തുടരും. 500 യൂണിറ്റ് വരെയുണ്ടായിരുന്ന എനര്‍ജി ചാര്‍ജ് ഏഴു രൂപയില്‍നിന്ന് 7.15 രൂപയായും 501 യൂണിറ്റിനു മുകളില്‍ 8.50 രൂപയില്‍നിന്ന് 8.65 രൂപയായും വര്‍ധിപ്പിച്ചു. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയവയ്ക്കു താരിഫ് വര്‍ധന ഇല്ല. ഇവരുടെ ഫിക്‌സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും നിലവിലുള്ള അതേ നിരക്കില്‍ തുടരും.

പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷനുകള്‍, 2000 വാട്ടില്‍ താഴെ കണക്റ്റഡ് ലോഡുള്ള സ്‌പോര്‍ട്‌സ് ക്ലബുകള്‍, പ്രസ് ക്ലബുകള്‍ തുടങ്ങിയവയുടെവിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് പ്രതിമാസം സിംഗിള്‍ ഫേസ്, ത്രീഫേസ് വിഭാഗങ്ങളില്‍ ഒരു ഉപഭോക്താവ് നല്‍കേണ്ട തുകയില്‍ വ്യത്യാസമില്ല. ഇത് യഥാക്രമം 40, 100 രൂപയായിത്തന്നെ തുടരും. 50 യൂണിറ്റ് വരെയുള്ള എനര്‍ജി ചാര്‍ജ് യൂണിറ്റിന് 3.40 രൂപയെന്നത് 3.65 രൂപയായും 100 യൂണിറ്റ് വരെ 4.40 രൂപയില്‍നിന്ന് 4.65 രൂപയായും 200 യൂണിറ്റ് വരെ 5.10 രൂപയില്‍നിന്ന് 5.35 രൂപയായും 201 യൂണിറ്റിനു മുകളില്‍ 6.80 രൂപയില്‍നിന്ന് 7.05 രൂപയായും വര്‍ധിപ്പിച്ചു.

സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, ടെലിവഷന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ സിംഗിള്‍ ഫേസില്‍ ഫിക്‌സഡ് ചാര്‍ജ് ഒരു കിലോവാട്ട് കണറ്റഡ് ലോഡിന് പ്രതിമാസം നിലവിലുള്ള 70 രൂപ 85 രൂപയായും ത്രീഫേസില്‍ 140 രൂപയെന്നത് 170 രൂപയായും വര്‍ധിപ്പിച്ചു. പ്രതിമാസ ഉപഭോഗം 100 യൂണിറ്റ് വരെ പ്രതിമാസം 5.80 രൂപയില്‍നിന്ന് ആറു രൂപയായും 200 യൂണിറ്റ് വരെ 6.50 രൂപയില്‍നിന്ന് 6.80 രൂപയായും 300 യൂണിറ്റ് വരെ 7.20 രൂപയില്‍നിന്ന് 7.50 രൂപയായും 500 യൂണിറ്റ് വരെ 7.80 രൂപയില്‍നിന്ന് 8.15 രൂപയായും 500 യൂണിറ്റിനു മുകളില്‍ ഒമ്പതു രൂപയില്‍നിന്ന് 9.25 രൂപയായും വര്‍ധിപ്പിച്ചു.

സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ലബോറട്ടറികള്‍ തുടങ്ങിയവയുള്‍പ്പെടുന്ന വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് നിരക്ക് സിംഗിള്‍ ഫേസിന് നിലവിലുള്ള 70 രൂപതന്നെ തുടരും. ത്രീഫേസില്‍ ഫിക്‌സഡ് ചാര്‍ഡ് 140 രൂപയില്‍നിന്ന് 150 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ഉപഭോഗം 500 യൂണിറ്റ് വരെയുള്ളവരുടെ വിഭാഗത്തില്‍ 5.70 രൂപയില്‍നിന്ന് 5.85 രൂപയായും 1000 യൂണിറ്റ് വരെ 6.50 രൂപയില്‍നിന്ന് 6.60 രൂപയായും 2000 യൂണിറ്റ് വരെ 7.50 രൂപയില്‍നിന്ന് 7.70 രൂപയായും 2000 യൂണിറ്റിനു മുകളിലുള്ളവര്‍ക്ക് 8.50 രൂപയില്‍നിന്ന് 8.60 രൂപയായും വര്‍ധിപ്പിച്ചു.

വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍ തുടങ്ങിയവര്‍ക്ക് ) ഫിക്‌സഡ് ചാര്‍ജ് സംഗിള്‍ ഫേസിന് നിലവിലുള്ള 70 രൂപ 80 ആയും ത്രീ ഫേസിന്റേത് 140 രൂപ 160 രൂപയായും വര്‍ധിപ്പിച്ചു. പ്രതിമാസം 100 യൂണിറ്റ് വരെയുള്ളവരുടെ എനര്‍ജി ചാര്‍ജ് ആറു രൂപയില്‍നിന്ന് 6.05 രൂപയായും 200 യൂണിറ്റ് വരെ 6.70 രൂപയില്‍നിന്ന് 6.80 രൂപയായും 300 യൂണിറ്റ് വരെ 7.40 രൂപയില്‍നിന്ന് 7.50 രൂപയായും 500 യൂണിറ്റ് വരെ എട്ടു രൂപയില്‍നിന്ന് 8.15 രൂപയായും 501 യൂണിറ്റിനു മുകളില്‍ 9.30 രൂപയില്‍നിന്ന് 9.40 രൂപയായും വര്‍ധിപ്പിച്ചു.

കണക്റ്റഡ് ലോഡ് 1000 വാട്ടിനു താഴെയുള്ള ചെറിയ പെട്ടിക്കടകള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഒരു ഉപഭോക്താവിന് പ്രതിമാസം കിലോവാട്ടിന് 50 രൂപയായിത്തന്നെ തുടരും. 1000 വാട്ടിനു മുകളില്‍ 50 രൂപയുണ്ടായിരുന്നത് 60 രൂപയായി വര്‍ധിപ്പിച്ചു. 100 യൂണിറ്റ് വരെയുള്ള എനര്‍ജി ചാര്‍ജ് 5.20 രൂപയില്‍നിന്ന് 5.30 രൂപയായും 200 യൂണിറ്റ് വരെ ആറു രൂപയില്‍നിന്ന് 6.10 രൂപയായും 300 യൂണിറ്റിനു മുകളില്‍ 6.60 രൂപയില്‍നിന്ന് 6.70 രൂപയായും വര്‍ധിപ്പിച്ചു.

2000 വാട്‌സിനു മുകളില്‍ കണറ്റഡ് ലോഡുള്ള സിനിമ തിയേറ്ററുകള്‍, സര്‍ക്കസ് കൂടാരങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ സിംഗിള്‍ ഫേസിനും ത്രീ ഫേസിനും നിലവുള്ള ഫിക്‌സഡ് ചാര്‍ജ് 100 രൂപയില്‍നിന്ന് 115 രൂപയാക്കി. എനര്‍ജി ചാര്‍ജ് 1000 യൂണിറ്റ് വരെ ആറു രൂപയില്‍നിന്ന് 6.30 രൂപയായും 1000 യൂണിറ്റിനു മുകളില്‍ 7.40 രൂപയില്‍നിന്ന് 7.70 രൂപയായും വര്‍ധിപ്പിച്ചു.

തെരുവു വിളക്കുകളുടെ താരിഫ് പ്രതിമാസം മീറ്ററിന് 50 രൂപയായിരുന്നത് 75 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 4.30 രൂപ 4.70 രൂപയായും വര്‍ധിപ്പിച്ചു. പരസ്യ ബോര്‍ഡുകളുടെ താരിഫ് ഫിക്‌സഡ് ചാര്‍ജ് കണക്ഷന് 550 രൂപയില്‍നിന്ന് 700 രൂപയായി വര്‍ധിപ്പിച്ചു. ഈ വിഭാഗത്തില്‍ എനര്‍ജി ചാര്‍ജ് യൂണിറ്റിന് 12.50 തന്നെ തുടരും. ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ് ഫിക്‌സഡ് ചാര്‍ജ് പ്രതിമാസം കണക്ഷന് 75 രൂപയെന്നത് 90 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് അഞ്ചു രൂപയില്‍നിന്ന് 5.50 രൂപയായും വര്‍ധിപ്പിച്ചു. ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കെ.എസ്.ഇബിയില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കാണിത്. ഇവര്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വരുന്ന ഉപഭോക്താക്കളില്‍നിന്നു വൈദ്യുതി ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് എട്ടു രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാട

പുതിയ ഹൈടെന്‍ഷന്‍ നിരക്കുകള്‍

വ്യവസായങ്ങള്‍ക്കുള്ള പ്രതിമാസ ഡിമാന്‍ഡ് ചാര്‍ജ് കിലോവാട്ടിന് നിലവിലുള്ള 340 രൂപയില്‍നിന്ന് 390 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 5.75 രൂപയില്‍നിന്ന് 6.10 രൂപയായും വര്‍ധിപ്പിച്ചു. ഐടി വ്യവസായങ്ങള്‍, സോഫ്‌റ്റ്വെയര്‍ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ ഡിമാന്‍ഡ് ചാര്‍ജ് പ്രതിമാസം 340 രൂപയില്‍നിന്ന് 410 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 6.05 രൂപയില്‍നിന്ന് 6.60 രൂപയായും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, അമ്പലങ്ങള്‍, പള്ളികള്‍ തുടങ്ങിയവയ്ക്കുള്ള ഡിമാന്‍ഡ് ചാര്‍ജ് നിലവിലുള്ള 370 രൂപയില്‍നിന്ന് 420 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 5.60 രൂപയില്‍നിന്ന് 5.85 രൂപയായും വര്‍ധിപ്പിച്ചു.

സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ ഡിമാന്‍ഡ് ചാര്‍ജ് 440 രൂപയില്‍നിന്ന് 500 രൂപയായും 30000 യൂണിറ്റ് വരെയുള്ളവരുടെ എനര്‍ജി ചാര്‍ജ് 6.20 രൂപയില്‍നിന്ന് 6.80 രൂപയായും 30000 യൂണിറ്റിനു മുകളില്‍ 7.20 രൂപയില്‍നിന്ന് 7.80 രൂപയായും വര്‍ധിപ്പിച്ചു. കൃഷി ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യുന്നതിനുള്ള (ഒഠകകക(അ)) ഡിമാന്‍ഡ് ചാര്‍ജ് 190 രൂപയില്‍നിന്ന് 220 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 3.10 രൂപയില്‍നിന്ന് 3.40 രൂപയായും വര്‍ധിപ്പിച്ചു. കോഴി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയുടെ ) ഡിമാന്‍ഡ് ചാര്‍ജ് 200 രൂപയില്‍നിന്ന് 240 രൂപയായും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 3.60 രൂപയില്‍നിന്ന് 3.90 രൂപയായും വര്‍ധിപ്പിച്ചു.

വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍ തുടങ്ങിയവയുടെ നിരക്ക് (ഒഠകഢധഅപ), ഡിമാന്‍ഡ് ചാര്‍ജ് (രൂപ/കെ.വി.എക്ക്) നിലവിലുള്ള 440 രൂപയില്‍ നിന്ന് 490 രൂപയായും വര്‍ധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് എനര്‍ജി ചാര്‍ജ് യൂണിറ്റിന് നിലവിലുള്ള 6.30 രൂപയില്‍ നിന്ന് 6.75 രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള 7.30 രൂപയില്‍ നിന്ന് 7.15 രൂപയായി വര്‍ധിപ്പിച്ചു.

ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, കണ്‍വെണ്‍ഷന്‍സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവയുടെ നിരക്ക് ( ഡിമാന്‍ഡ് ചാര്‍ജ് (രൂപ/കെ.വി.എക്ക്) നിലവിലുള്ള 440 രൂപയില്‍ നിന്ന് 490 രൂപയായി വര്‍ധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് എനര്‍ജി ചാര്‍ജ് (യൂണിറ്റിന്) നിലവിലുള്ള 6.60 രൂപയില്‍ നിന്ന് 6.90 രൂപയായി വര്‍ധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള 7.60 രൂപയില്‍ നിന്ന് 7.90 രൂപയായി വര്‍ധിപ്പിച്ചു.

ഗാര്‍ഹിക ആവശ്യത്തിനുള്ള താരിഫ് , (100 കിലോ വാട്ടിനുമുകളില്‍ കണക്ടഡ് ലോഡുള്ള വീടുകളില്‍ ഡിമാന്‍ഡ് ചാര്‍ജ് നിലവിലുള്ള 390 രൂപയില്‍ നിന്ന് 425 രൂപയായി വര്‍ധിപ്പിച്ചു. എനര്‍ജി ചാര്‍ജ് (യൂണിറ്റിന്) നിലവിലുള്ള 5.80 രൂപയില്‍ നിന്ന് 6.15 രൂപയായി വര്‍ധിപ്പിച്ചു.

ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ് , ഫിക്‌സഡ് ചാര്‍ജ് നിലവിലുള്ള 250 രൂപയില്‍ നിന്ന് 270 രൂപയായി വര്‍ധിപ്പിച്ചു. എനര്‍ജി ചാര്‍ജ് 5.00 രൂപയില്‍ നിന്ന് 6.00 രൂപയായി വര്‍ധിപ്പിച്ചു.
റെയില്‍വേ ട്രാക്ഷന്‍, ഡിഫന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് (ഹൗസിംഗ് കോളനികള്‍ ഒഴികെ) തുടങ്ങിയവയുടെ താരിഫ് നിലവിലുള്ള ഡിമാന്‍ഡ് ചാര്‍ജ് 300 രൂപയില്‍ നിന്ന് 340 രൂപയായി വര്‍ധിപ്പിച്ചു. എനര്‍ജി ചാര്‍ജ് യൂണിറ്റിന് 5.10 രൂപയില്‍ നിന്ന് 5.40 രൂപയായി വര്‍ധിപ്പിച്ചു.കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ താരിഫ് നിലവിലുള്ള ഡിമാന്‍ഡ് ചാര്‍ജ് 275 രൂപയില്‍ നിന്ന് 290 രൂപയായി വര്‍ധിപ്പിച്ചു. എനര്‍ജി ചാര്‍ജ് യൂണിറ്റിന് 4.80 രൂപയില്‍ നിന്ന് 5.10 രൂപയായി വര്‍ധിപ്പിച്ചു.