രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.എയർപ്പോർട്ട് ആൾസെയിന്റ്സ്,ചാക്ക,പേട്ട,പാറ്റൂർ,ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്‌ക്വയർ,മ്യൂസിയം,വെള്ളയമ്പലം,രാജ്ഭവൻ റോഡിൽ വാഹനങ്ങൾ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല.

ഇന്ന് രാത്രി ഏഴര മുതൽ കഴക്കൂട്ടത്ത് നിന്നും ബൈപ്പാസ് വഴി സിറ്റിയിലേക്ക് വരുന്നതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ ചാക്ക ഫ്ലൈ ഓവർ, ഈഞ്ചയ്‌ക്കൽ,കൊത്തളം റോഡ് വഴി അട്ടക്കുളങ്ങര പോകണം.പേരൂർക്കട നിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഊളൻപാറ,ശാസ്തമംഗലം,കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി,എസ്.എം.സി വഴി തിരിച്ചുവിടും. കിഴക്കേകോട്ടയിൽ നിന്ന് പേരൂർക്കട പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ് , തമ്പാനൂർ,പനവിള സർവീസ് റോഡ് വഴി ബേക്കറി ജംഗ്ഷൻ,വഴുതക്കാട്,ഇടപ്പഴിഞ്ഞി,ശാസ്തമംഗലം,പേരൂർക്കട വഴി പോകണം. പട്ടത്ത് നിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകോണം,കവടിയാർ, അമ്പലമുക്ക്, ഊളൻപാറ, ശാസ്തമംഗലം,ഇടപ്പഴിഞ്ഞി,എസ്.എം.സി വഴിയും വട്ടിയൂർക്കാവിൽ നിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മരുതുംകുഴി,ഇടപ്പഴിഞ്ഞി,എസ്.എം.സി വഴിയും പോകേണ്ടതാണ്.കിഴക്കേകോട്ട നിന്ന് കഴക്കൂട്ടം,കേശവദാസപുരം,ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേകോട്ട,തമ്പാനൂർ,പനവിള,ബേക്കറി ജംഗ്ഷൻ,വഴുതക്കാട്,എസ്.എം.സി, ഇടപ്പഴിഞ്ഞി,ശാസ്തമംഗലം,ഊളൻപാറ,അമ്പലമുക്ക്,പരുത്തിപ്പാറ,കേശവദാസപുരം വഴിയാകും വിടുക