ന്യൂഡൽഹി: രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡൻ്റായി അഡ്വ: ഷഹീദ് അഹമ്മദിനെ നോമിനേറ്റ് ചെയ്തു. പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ജയന്ത് ചൗധരി എം.പി. യുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന പാർട്ടിയുടെ നാഷണൽ കൗൺസിൽ മീറ്റിംഗിലാണ് നോമിനേഷൻ പ്രഖ്യാപിച്ചത്.
കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റായ ഷഹീദ് അഹമ്മദ് മുൻ പ്രധാന മന്ത്രി ചരൺ സിംഗ് ലോക് ദൾ അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോൾ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്നു.