കൊല്ലം:ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനൽ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിജു, സംസ്ഥാന കമ്മിറ്റി അംഗം സാം ചെമ്പകത്തിൽ എന്നിവർ സംസാരിച്ചു.