പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  

വർത്തമാനം ബ്യുറോ

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

കൊല്ലം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന വേളയിൽ വിദ്യാർഥികൾക്കു സഹായ ഹസ്തവുമായി എസ് ബി ഐ. സ്കൂൾ ബാഗും, നോട്ടുബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് നൽകികൊണ്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങിയത്.

കൊല്ലം പ്രസ് ക്ലബ്ബിൽ എസ് ബി ഐ കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബിഷപ്പ് ജെറോം നഗർ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീരസ്‌തു പിള്ള, ഡെപ്യൂട്ടി മാനേജർ അരുൺ എം പി,

പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് ശ്രീനിവാസൻ, സെക്രട്ടറി ജി ബിജു ,ട്രഷറർ സുജിത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.