നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയസെല്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്ത പുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സന്നിഹിതനായിരുന്നു. നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ നിയമസഭ സെക്രട്ടറി എ എം ബഷീര്‍, മീഡിയ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ എസ് ബാബു എന്നിവരും പങ്കെടുത്തു.
2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ദേശീയഅന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ എഴുത്തുകാര്‍ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്‌കോത്സവം മുന്നോട്ടുവെക്കുന്നത്‌