പുതിയടിവിഎസ് റോണിന്‍ കേരളത്തില്‍അവതരിപ്പിച്ചു

കൊച്ചി:ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ നിര്‍മാതാ ക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യമോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പ്രീമിയംലൈഫ്സ്റ്റൈല്‍വിഭാഗത്തിലേക്കുള്ളചുവടുവെപ്പിന്റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍സ്റ്റൈല്‍, ടെക്നോളജി, റൈഡിങ്എക്സ്പീരിയന്‍സ്എന്നിവയോടെയാണ്ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 110 വര്‍ഷത്തെ പൈതൃകം, മുന്‍നിരസാങ്കേതികവിദ്യ, പുതുമ എന്നിവയാണ്ടിവിഎസ് റോണിന്‍ അവതണത്തിലൂടെ കമ്പനി മുന്നോട്ട്‌വയ്ക്കുന്നത്. പ്രീമിയംലൈഫ്സ്റ്റൈല്‍മോട്ടോര്‍സൈക്കിളിങ്‌വിഭാഗത്തിലേക്കുള്ള കമ്പനിയുടെ വരവ്്അറിയിക്കുന്ന പുതിയടിവിഎസ് റോണിന്‍ പുതിയറൈഡിങ് അനുഭവംകൊണ്ടുവരാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ടിവിഎസ്‌റോണിന്റെവൈവിധ്യമാര്‍ന്ന സവിശേഷതകള്‍ തനതായരൂപകല്‍പനയുംആധുനികസാങ്കേതിക വിദ്യയും സംയോജിപ്പിച്ച്‌സമ്മര്‍ദ്ദരഹിത റൈഡിങ് അനുഭവംഉറപ്പാക്കും. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയകണക്റ്റിവിറ്റിതുടങ്ങി നിരവധി ആകര്‍ഷകമായസാങ്കേതികവിദ്യയുംസൗകര്യങ്ങളുമുള്ളആദ്യമോട്ടോര്‍സൈക്കിള്‍കൂടിയാണിത്. ഇതിന് പുറമെലോകോത്തര ബ്രാന്‍ഡഡ് മെര്‍ച്ചന്റൈസുംഇഷ്ടാനുസൃതആക്സസറികളുടെയും ഒരു പ്രത്യേക നിരയും, വാഹനത്തിന്റെസംവിധാനരീതിയെകുറിച്ചുള്ളരൂപരേഖ, എക്സ്പീരിയന്‍സ് പ്രോഗ്രാംഎന്നിവയുംആദ്യമായിടിവിഎസ് റോണിന്‍ അവതരിപ്പിക്കും. ആഗോളതലത്തില്‍ േമാട്ടോര്‍സൈക്കിളിങ് മാറുകയാണെന്ന് ടിവിഎസ്‌മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവിവിമല്‍സംബ്ലിഅഭിപ്രായപ്പെട്ടു. തങ്ങളുടെ ഉപഭോക്താക്കളുടെആവശ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്ഉയര്‍ന്നുവരുന്നജീവിതശൈലിയെ അടിസ്ഥാന മാക്കിടിവിഎസ് റോണിന്‍ ഒരു പുതിയസെഗ്മെന്റ്‌രൂപപ്പെടുത്തും. ഇത്കൂടുതല്‍ വ്യക്തിവത്ക്കരണമാക്കി മാറ്റുകയും ഇരുചക്രവാഹന വിഭാഗത്തില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കുകയുംചെയ്യും. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയംജീവിതശൈലി അനുഭവവുംവ്യത്യസ്ത ബ്രാന്‍ഡും ഈ മോട്ടോര്‍സൈക്കിള്‍വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ ഈ മോട്ടോര്‍സൈക്കിളിന്റെവ്യത്യസ്തമായറൈഡിങ്‌ശൈലി ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടെന്ന്്‌വിമല്‍സംബ്ലികൂട്ടിച്ചേര്‍ത്തു.
ടിവിഎസ് റോണിന്‍ മൂന്ന്‌വേരിയന്റുകളില്‍ലഭ്യമാകും. ടിവിഎസ് റോണിന്‍ എസ്എസിന് 1,49,000 രൂപയും, ടിവിഎസ് റോണിന്‍ ഡിഎസിന് 1,56,500 രൂപയും, ഏറ്റവുംഉയര്‍ന്ന വേരിയന്റായടിവിഎസ് റോണിന്‍ ടിഡിയ്ക്ക് 1,68,750 രൂപയുംഎന്നിങ്ങനെയാണ്‌കേരളത്തിലെ എക്‌സ്-ഷോറൂംവില.