റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക് അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി അംഗീകരിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.ബി എ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ബി ബി എ, ബി കോം പ്രോഗ്രാമുകൾ ഈ അധ്യയന വർഷം മുതൽ 4 വർഷ ഘടനയിലേക്ക് മാറും.ജൂലൈ- ഓഗസ്റ്റ് 2024 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ പഠിതാക്കൾക്ക് ഈ വിഷയങ്ങളിൽ 4 വർഷ ഓണേഴ്സ് ബിരുദത്തിന് ചേരാം.3 വർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റും 4 വർഷം പൂർത്തിയാക്കുമ്പോൾ ഓണേഴ്സ് ബിരുദ സർട്ടിഫിക്കററ്റുമാണ് ലഭിക്കുക. ജൂൺ ആദ്യവാരം നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ഓപ്പൺ യൂണിവേഴ്സിറ്റി സമർപ്പിച്ച 6 വിഷയങ്ങൾക്കും യു ജി സി യുടെ അനുമതി ലഭിച്ചു എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.യു ജി സി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുക്കൊണ്ടാണ് ഓപ്പൺ യൂണിവേഴ്സിറ്റി 4 വർഷ ബിരുദം നടപ്പിലാക്കുന്നതെന്നും ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എസ് .എൻ.ഒ.യു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ .വി. പി. ജഗതി രാജ് , കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ അംഗീകാരം ലഭിച്ച 6 പ്രോഗ്രാമുകൾക്കൊപ്പം ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന മറ്റു 22 യു ജി & പി ജി പ്രോഗ്രാമുകളുടേയും നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.
ബി എ പ്രോഗ്രാമുകളായ ഹിന്ദി, അറബിക്, സംസ്കൃതം, അഫ്സൽ ഉൽ ഉലെമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബി സി എ, നാനോ എന്റർപ്രേണുർഷിപ്പി ജി പ്രോഗ്രാമുകളായ എം കോം, എം എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നിവയാണ് ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന മറ്റ് പ്രോഗ്രാമുകൾ.
റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക് അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന് വൈസ് ചാൻസിലർ കുട്ടിച്ചേർത്തു.
- ഓപ്പൺ എഡ്യൂക്കേഷന്റെ സാദ്ധ്യതകൾ വിശകലം ചെയ്യുന്ന ഒരു ഇന്റർനാഷണൽ അക്കാഡമിക് കോൺക്ലേവ് ജൂലൈ യിൽ നടത്തും. ഈ കോൺക്ലേവിലൂടെ ലഭിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു ഒരു വിഷൻ ഡോക്യുമെന്റ് പുറത്തിറക്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്ട്രാറ്റജിക് പ്ലാൻ തയ്യാറാക്കുകയും ചെയ്യും. യൂണിവേഴ്സിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഈ ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപപ്പെടുത്തും.
- -മാർച്ചിൽ നടത്തിയ കലോത്സവം ഒരു വിജയമാക്കി തീർക്കുവാൻ നിങ്ങളുടെ മികച്ച പിന്തുണ ഉണ്ടായിരുന്നു. ഈ വർഷം തന്നെ സ്പോർട്സ് മീറ്റും സംഘടിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും കൃതികളും പുതു തലമുറയ്ക്ക് ആഴത്തിൽ മനസിലാക്കുവാനായി ഇന്റർനാഷണൽ ശ്രീനാരായണഗുരു ലിറ്റററി ഫെസ്റ്റ് ഓഗസ്റ്റ് മാസം നടത്തും.
- ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂർ ജയിലിൽ തുടക്കം കുറിച്ചിരുന്നു. ഈ അധ്യയന വർഷം ഈ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.
- അനാഥാലയത്തിലെ അന്തേവാസികളായ പഠിതാകൾക്ക് ഫീസ് കൺസെഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിലവിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവന രഹിതരായ എല്ലാ പഠിതാക്കൾക്കും ഒപ്പം പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുവാൻ ഈ അധ്യയന വർഷം തുടക്കം കുറിക്കുന്നു. ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
- വിവിധ ജില്ലാ പഞ്ചായത്തുകളുമായി ചേർന്ന് അർഹരായ പഠിതാക്കളെ കണ്ടെത്തി ഫീസ് ഇളവോടെ പഠിപ്പിക്കുവാൻ വിവിധ പദ്ധതികൾ നിലവിലുണ്ട്. കുറ്റിയാടി ജില്ലാപഞ്ചായത്തുമായി ചേർന്ന് ‘സ്മാർട്ട് കുറ്റിയാടി’, കാസർഗോഡ് ജില്ലാജില്ലാപഞ്ചായത്തുമായി സഹകരിച്ചു ‘ദർപ്പണം’ അതുപോലെ കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്തുമായി സഹകരിച്ചും പഠിതാക്കളെ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു എല്ലാ LSG കൾക്കും കത്ത് അയച്ചു കഴിഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാം ഘട്ടം വികസ്വര സമൂഹത്തിന്റെ വിദ്യാഭ്യാസ നൈപുണ്യ ആവശ്യങ്ങൾക്ക് പ്രയോഗക്ഷമമായ വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളുടെ പൂർത്തീകരണത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കേരളം ഒരുങ്ങുകയാണ് – സമ്പൂർണ്ണ ബിരുദ സംസ്ഥാനമാകാൻ. അതിനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സജ്ജമാണ് എന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണ്.
പത്രസമ്മേളനത്തിൽ പ്രൊഫ.ഡോ .വി. പി. ജഗതി രാജ് (വൈസ് ചാൻസിലർ)