ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി അംഗീകരിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.

വർത്തമാനം ബ്യൂറോ

റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക്‌ അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന് 

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി അംഗീകരിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.ബി എ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ബി ബി എ, ബി കോം പ്രോഗ്രാമുകൾ ഈ അധ്യയന വർഷം മുതൽ 4 വർഷ ഘടനയിലേക്ക് മാറും.ജൂലൈ- ഓഗസ്റ്റ് 2024 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ പഠിതാക്കൾക്ക് ഈ വിഷയങ്ങളിൽ 4 വർഷ ഓണേഴ്‌സ് ബിരുദത്തിന് ചേരാം.3 വർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റും 4 വർഷം പൂർത്തിയാക്കുമ്പോൾ ഓണേഴ്‌സ് ബിരുദ സർട്ടിഫിക്കററ്റുമാണ് ലഭിക്കുക. ജൂൺ ആദ്യവാരം നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ഓപ്പൺ യൂണിവേഴ്സിറ്റി സമർപ്പിച്ച 6 വിഷയങ്ങൾക്കും യു ജി സി യുടെ അനുമതി ലഭിച്ചു എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.യു ജി സി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുക്കൊണ്ടാണ് ഓപ്പൺ യൂണിവേഴ്സിറ്റി 4 വർഷ ബിരുദം നടപ്പിലാക്കുന്നതെന്നും ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എസ് .എൻ.ഒ.യു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ .വി. പി. ജഗതി രാജ് , കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ അംഗീകാരം ലഭിച്ച 6 പ്രോഗ്രാമുകൾക്കൊപ്പം ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന  മറ്റു 22  യു ജി &  പി ജി പ്രോഗ്രാമുകളുടേയും നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.

ബി എ പ്രോഗ്രാമുകളായ ഹിന്ദി, അറബിക്, സംസ്‌കൃതം, അഫ്സൽ ഉൽ ഉലെമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബി സി എ, നാനോ എന്റർപ്രേണുർഷിപ് 
പി ജി പ്രോഗ്രാമുകളായ എം കോം, എം എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്‌കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നിവയാണ് ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന മറ്റ് പ്രോഗ്രാമുകൾ.
സൂക്ഷ്മ സംരംഭങ്ങളുടെ സാധ്യതകൾ മനസിലാക്കി യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിക്കുന്ന ബി എ നാനോ എന്റർപ്രേണുർഷിപ് പ്രോഗ്രാം പല കാരണങ്ങൾ കൊണ്ട് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച പോയവർക്ക് ബിരുദത്തോടൊപ്പം സംരംഭം തുടങ്ങാനും പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. യു ജി സി അംഗീകാരത്തോടെ ഈ പ്രോഗ്രാം നടത്തുന്ന ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.
യൂണിവേഴ്സിറ്റി നടത്തുന്ന പ്രോഗ്രാമുകൾക്ക് മിനിമം യോഗ്യത ലഭിച്ചിട്ടുള്ള എല്ലാ പഠിതാക്കൾക്കും പ്രായപരിധി ഇല്ലാതെ പ്രവേശനം നേടാം.

റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക്‌ അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന്  വൈസ് ചാൻസിലർ കുട്ടിച്ചേർത്തു.

നാലു വർഷ ഓണേഴ്സ് ഘടനയിലേക്ക് മാറുന്ന പ്രോഗ്രാമുകൾ.
1. ബിബിഎ (എച്ആർ, മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്&സപ്ലൈ ചെയിൻ മാനേജ്‌മന്റ്)
2.ബികോം   (ഫിനാൻസ്, കോഓപ്പറേഷൻ,ലോജിസ്റ്റിക്സ്&സപ്ലൈ ചെയിൻ മാനേജ്‌മന്റ്)
3. ബി എ ഇംഗ്ലീഷ് ലാംഗ്വേജ് &ലിറ്ററേച്ചർ
4. ബി എ മലയാളം ലാംഗ്വേജ് &ലിറ്ററേച്ചർ
5. ബി എ ഹിസ്റ്ററി
6. ബി എ സോഷ്യോളജി
മൂന്ന് വർഷ ബിരുദ ഘടനയിൽ ഘടനയിൽ തുടരുന്ന 10  യു ജി പ്രോഗ്രാമുകൾ.
1.  ബി എ നാനോ എൻട്രിപ്രെനുർഷിപ്പ്
2.  ബി സി എ
3.  ബി എ അറബിക് ലാംഗ്വേജ് &ലിറ്ററേച്ചർ
4.  ബി എ ഹിന്ദി ലാംഗ്വേജ് &ലിറ്ററേച്ചർ
5.  ബി എ സംസ്കൃതം ലാംഗ്വേജ് &ലിറ്ററേച്ചർ
6.  ബി എ അഫ്സൽ ഉൽ ഉലമ
7.  ബി എ എക്കണോമിക്സ്,
8.  ബി എ ഫിലോസഫി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്
9.  ബി എ പൊളിറ്റിക്കൽ സയൻസ്
10. ബി എ സൈക്കോളജി
അടുത്ത വർഷം എല്ലാ യു ജി പ്രോഗ്രാമുകളും 4 വർഷ ഘടനയിലേക്ക് മാറും.
പി ജി പ്രോഗ്രാമുകൾ
1.  എം കോം
2. എം എ ഇംഗ്ലീഷ് ലാംഗ്വേജ് &ലിറ്ററേച്ചർ
3. എം എ മലയാളം ലാംഗ്വേജ് &ലിറ്ററേച്ചർ
4. എം എ അറബിക് ലാംഗ്വേജ് &ലിറ്ററേച്ചർ
5  എം എ ഹിന്ദി ലാംഗ്വേജ് &ലിറ്ററേച്ചർ
6.  എം എ സംസ്‌കൃതം ലാംഗ്വേജ് &ലിറ്ററേച്ചർ
7.  എം എ ഹിസ്റ്ററി
8.  എം എ സോഷ്യോളജി
9.  എം എ എക്കണോമിക്സ്
10. എം എ ഫിലോസോഫി
11.  എം എ പൊളിറ്റിക്കൽ സയൻസ്
12. എം എ പബ്ലിക് അഡ്മിനിസ്ട്രേഷൻ
– പുതിയ കാലഘട്ടത്തിന് അനുസരിച്ചു ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രതേകതയാണ്. Multi Disciplinary &Inter Disciplinary Subjects തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. യു ജി സി റെഗുലേഷൻസ് 2020 ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡലിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ &ഡിസ്റ്റൻസ് മോഡലിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും.യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇതരണത്തിൽ ഡ്യുവാല് ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
– ബിഎ നാനോ  എൻട്രിപ്രെനുർഷിപ്പ് പ്രോഗ്രാം യു ജി സി അംഗീകാരത്തോടെ ഇന്ത്യയിൽ തന്നെ ആദ്യമായി നടത്തുന്ന യൂണിവേഴ്സിറ്റിയായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മാറി. പല കാരണങ്ങൾ കൊണ്ട് പഠനം പാതി വഴിയിൽ നിറുത്തേണ്ടി വന്നവർക്ക് ഒരു ബിരുദം നേടുന്നതിനോടൊപ്പം ഒരു സംരംഭം വിജയകരമായി എങ്ങനെ നടത്താം എന്ന് പ്രായോഗികമായി പഠിക്കാനും ഈ പ്രോഗ്രാം സഹായിക്കും. ഇതിന് കുടുംബശ്രീ പോലുള്ള സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കും.
– ബി എസ് സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി എസ് സി മൾട്ടി മീഡിയ എന്നീ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുവാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളൂം അവസാന ഘട്ടത്തിലാണ്. യുജിസി യുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ അധ്യയന വർഷം തന്നെ തുടങ്ങുവാൻ സാധിക്കും എന്നാണ് പ്രതീക്ഷ. എംബിഎ, എംസിഎ എന്നീ പ്രോഗ്രാമുകൾ അടുത്ത വർഷം തുടങ്ങും.
– യുജി, പിജി പ്രോഗ്രാമുകൾ കൂടാതെ വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ളതും തൊഴിലധിഷ്ഠിതവുമായ സർട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അധ്യയന വർഷം തുടങ്ങും. ഇതിനായി ഐ സി റ്റി അക്കാദമി ,കെൽട്രോൺ ,അസാപ് ,ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,കില ,കേരള യൂത്ത് ലീഡർഷിപ് അക്കാദമി ,കേരളം സ്റ്റാർട്ടപ്പ് മിഷൻ ,ഐ എച് ആർ ഡി പോലുള്ള  10 ഇൻസ്റ്റിറ്റ്യൂട്ടുകളുമായി MoU ഒപ്പു വയ്ക്കുവാൻ സിൻഡിക്കേറ്റ് തീരുമാനമായി. ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ ശക്തമായ പിന്തുണ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ ഊർജമാണ് നൽകുന്നത്. എല്ലാ സർട്ടിഫിക്കറ്റ്,ഡിപ്ലോമ പ്രോഗ്രാമുകൾക്കും NCVET യുടെ certification കൂടി ലഭ്യമാക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫലത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ചേരുന്നവർക്ക് Dual Certification ആയിരിക്കും ലഭിക്കുക.
– കേരള ഹിന്ദി പ്രചാര സഭയുമായി ചേർന്ന് കോഴ്സ് തുടങ്ങാൻ തീരുമാനമായി .അതുപോലെ തന്നെ Cambridge University Press മായി സഹകരിച്ചു  ഇംഗ്ലീഷ്ഭാഷാ കോഴ്സുകളും, വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ജർമൻ ഭാഷാ കോഴ്സുകളും നടപ്പിലാക്കും. ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായി ചേർന്ന് അക്കാഡമികമായി സഹകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
–   സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കളുടെ ഒരു റഫറൻസ് ലൈബ്രറിയാക്കി മാറ്റുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു. കൊല്ലം ജില്ലാ ലൈബ്രറി യൂണിവേഴ്സിറ്റിയുടെ റഫറൻസ് ലൈബ്രറി ആകുകയാണ്. MoU ഈ വരുന്ന ആഴ്ച ഒപ്പു വയ്ക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ജില്ലാ ലൈബ്രറി കൗൺസിലുകളുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ലൈബ്രറികളേയും ഇത്തരത്തിൽ റഫറൻസ് ലൈബ്രറിയായി മാറ്റുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. CSR ഫണ്ട് ഉപയോഗിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരു ഡിജിറ്റൽ ലൈബ്രറി ഉടൻ പ്രവർത്തികമാക്കും. ഇതുവഴി പഠിതാക്കൾക്കു എവിടിരുന്നും ലൈബ്രറി ബുക്കുകൾ റെഫർ ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുകയാണ്.
  •  ഓപ്പൺ എഡ്യൂക്കേഷന്റെ സാദ്ധ്യതകൾ വിശകലം ചെയ്യുന്ന ഒരു ഇന്റർനാഷണൽ അക്കാഡമിക് കോൺക്ലേവ് ജൂലൈ യിൽ നടത്തും. ഈ കോൺക്ലേവിലൂടെ ലഭിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു ഒരു വിഷൻ ഡോക്യുമെന്റ് പുറത്തിറക്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്ട്രാറ്റജിക് പ്ലാൻ തയ്യാറാക്കുകയും ചെയ്യും. യൂണിവേഴ്സിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഈ ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപപ്പെടുത്തും.
  • -മാർച്ചിൽ നടത്തിയ കലോത്സവം ഒരു വിജയമാക്കി തീർക്കുവാൻ നിങ്ങളുടെ മികച്ച പിന്തുണ ഉണ്ടായിരുന്നു. ഈ വർഷം തന്നെ സ്പോർട്സ് മീറ്റും  സംഘടിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും കൃതികളും പുതു തലമുറയ്ക്ക് ആഴത്തിൽ മനസിലാക്കുവാനായി ഇന്റർനാഷണൽ ശ്രീനാരായണഗുരു ലിറ്റററി ഫെസ്റ്റ് ഓഗസ്റ്റ് മാസം നടത്തും.
  • ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂർ ജയിലിൽ തുടക്കം കുറിച്ചിരുന്നു. ഈ അധ്യയന വർഷം ഈ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.
  • അനാഥാലയത്തിലെ അന്തേവാസികളായ പഠിതാകൾക്ക് ഫീസ് കൺസെഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിലവിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവന രഹിതരായ എല്ലാ പഠിതാക്കൾക്കും ഒപ്പം പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുവാൻ ഈ അധ്യയന വർഷം തുടക്കം കുറിക്കുന്നു. ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
  • വിവിധ ജില്ലാ പഞ്ചായത്തുകളുമായി ചേർന്ന് അർഹരായ പഠിതാക്കളെ കണ്ടെത്തി ഫീസ് ഇളവോടെ പഠിപ്പിക്കുവാൻ വിവിധ പദ്ധതികൾ നിലവിലുണ്ട്. കുറ്റിയാടി ജില്ലാപഞ്ചായത്തുമായി ചേർന്ന് ‘സ്മാർട്ട് കുറ്റിയാടി’, കാസർഗോഡ് ജില്ലാജില്ലാപഞ്ചായത്തുമായി സഹകരിച്ചു ‘ദർപ്പണം’ അതുപോലെ കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്തുമായി സഹകരിച്ചും പഠിതാക്കളെ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു എല്ലാ LSG കൾക്കും കത്ത് അയച്ചു കഴിഞ്ഞു.
യൂണിവേഴ്‌സിറ്റിക്ക് പുതിയ ക്യാമ്പസ് ഉടനെ യാഥാർഥ്യമാക്കും. അനുയോജ്യമായ സ്ഥലം കൊല്ലം ജില്ലയിൽ കണ്ടെത്തി അടുത്ത 1 വർഷത്തിനുള്ളിൽ അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുവാൻ വേണ്ട നടപടികൾ നടന്നു വരുന്നു. ഇതിനു വേണ്ട താല്പര്യപത്രം ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട  രേഖകളെല്ലാം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ NIT കാലിക്കറ്റ്നെ ഏൽപ്പിക്കുവാൻ വേണ്ട തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാം ഘട്ടം വികസ്വര സമൂഹത്തിന്റെ വിദ്യാഭ്യാസ നൈപുണ്യ ആവശ്യങ്ങൾക്ക് പ്രയോഗക്ഷമമായ വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളുടെ പൂർത്തീകരണത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കേരളം ഒരുങ്ങുകയാണ് – സമ്പൂർണ്ണ ബിരുദ സംസ്ഥാനമാകാൻ. അതിനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സജ്ജമാണ് എന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണ്.

പത്രസമ്മേളനത്തിൽ പ്രൊഫ.ഡോ .വി. പി. ജഗതി രാജ്  (വൈസ് ചാൻസിലർ)

പ്രൊഫ.ഡോ .എസ് .വി.സുധീർ  (പ്രോ വൈസ് ചാൻസിലർ)
അഡ്വ .ബിജു കെ .മാത്യു (സിൻഡിക്കേറ്റ് അംഗം)
ഡോ .കെ. ശ്രീവത്സൻ (സിൻഡിക്കേറ്റ് അംഗം)
ഡോ.എം .ജയപ്രകാശ് (സിൻഡിക്കേറ്റ് അംഗം)
          ഡോ.സി.ഉദയകല (സിൻഡിക്കേറ്റ് അംഗം)
ശ്രീ .എ. നിസാമുദ്ധീൻ (സിൻഡിക്കേറ്റ് അംഗം)
ഡോ.എ. പസിലിത്തിൽ (സിൻഡിക്കേറ്റ് അംഗം)
ഡോ. ഡിംപി വി. ദിവാകരൻ (രജിസ്ട്രാർ)