ശൈലി മാറ്റും, വര്‍ഗീയതയെ പിഴുതെറിയും ; വി.ഡി.സതീശന്‍

പുതിയ സ്ഥാനലബ്ദി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ടെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കേരളത്തിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകും. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്ജിക്കുക എന്നതിനാണ് മുഖ്യ പരിഗണന. വര്‍ഗ്ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചെറിയും.. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും സതീശന്‍ പറഞ്ഞു.

 

കൊച്ചി: പുതിയ സ്ഥാനലബ്ദി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ടെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .എല്ലാവരുടേയും പിന്തുണവേണമെന്നും വിഡി സതീശന്‍ പറഞ്ഞു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകും. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്ജിക്കുക എന്നതിനാണ് മുഖ്യ പരിഗണന. വര്‍ഗ്ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചെറിയും.. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില്‍ മാറ്റം വരും. മാറ്റങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

കരുണാകരന്‍ ഏകെ ആന്റണി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്‍മാര്‍ ഇരുന്ന കസേരയാണ്. ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് വിസ്മയിപ്പിക്കുന്നു.കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ല, മഹാമാരിക്കാലത്ത് സര്‍ക്കാരിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണയ്ക്കും.

എന്നാല്‍ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കേണ്‍ഗ്രസിലെ തലമുറ മാറ്റം എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിര്‍ദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയതമാക്മായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു. ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികള്‍ മറച്ചിടും. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്. ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു.ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ തുടങ്ങിയവരും സതീശനൊപ്പമുണ്ടായിരുന്നു.