പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തും, ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശവും ഫോണിലൂടെ തേടും : മന്ത്രി ജി.ആര്‍. അനില്‍

റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുള്ളതിനാല്‍ ഇത്തരക്കാരെ ഇന്‍ഷുറന്‍സ് പരിഗണനയില്‍ കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മുന്നണിപ്രവര്‍ത്തകര്‍ എന്ന നിലയില്‍ റേഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെയും ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെ കൂടി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്തുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത്് പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി ജനങ്ങളുമായി ആശയവിനിമയം നടത്തി നിര്‍ദ്ദേശങ്ങള്‍ സമാഹരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കോവിഡ് കാലമായതിനാല്‍ അഭിപ്രായം സ്വരൂപിക്കാന്‍ ലൈവ്-ഫോണ്‍-ഇന്‍ പരിപാടി ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നുമണി വരെ നടത്തും. ഇതിനുള്ള ഫോണ്‍നമ്പറും വിശദാംശങ്ങളും പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുന്നോടിയായി പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി മന്ത്രി ആശയവിനിമയം നടത്തി.

ഭക്ഷ്യ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും മന്ത്രിയെ നേരിട്ടറിയിക്കാം.
ഇതിനുപുറമേ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 1967 എന്ന ടോള്‍ ഫ്രീ നമ്പരും ുഴ.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലും ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്.
18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മുന്നണിപ്രവര്‍ത്തകര്‍ എന്ന നിലയില്‍ റേഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെയും ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെ കൂടി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്തുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുള്ളതിനാല്‍ ഇത്തരക്കാരെ ഇന്‍ഷുറന്‍സ് പരിഗണനയില്‍ കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

പുതിയ റേഷന്‍ കാര്‍ഡുകള്‍ പരമാവധി വേഗത്തില്‍ നല്‍കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. 8000 ഓളം പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങളുള്ള അപേക്ഷകളാണ് ഇനിയുള്ളവയില്‍ പലതും. ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനൊപ്പം കാര്‍ഡും ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനാകും.
കോവിഡ് കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണ്‍ലൈന്‍ ഡെലിവറി സംവിധാനം നിലവില്‍ 107 സ്ഥലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇത്് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.