കൊല്ലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളാകാൻ വാഹന ചലഞ്ചിൽ പങ്കെടുക്കാം, ആഹ്വാ ന വുമായി കൊട്ടാരക്കര നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലാണ് മനുഷ്യത്വത്തിന്റെ പുതിയ മാതൃകകൾ തീർത്തത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ അവരെ ആശുപത്രികളിലും, മറ്റ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിലും എത്തിക്കുന്നതിനും, പ്രതിരോധ ആവശ്യങ്ങൾക്കുമായി വാഹനങ്ങൾ സജ്ജമാക്കേണ്ടത് അനിവാര്യമാണ്.ഈ സാഹചര്യത്തിൽ രോഗികളെ കൊണ്ടു പോകുന്നതിന് ഉപയോഗിക്കാവുന്ന ഓട്ടോറിക്ഷ, കാർ, ടെമ്പോ വാൻ, ട്രാവലർ തുടങ്ങി എല്ലാ വാഹനങ്ങളും നമുക്ക് സേവന സന്നദ്ധതയോടെ ഉപയോഗപ്പെടുത്താം.
ഗ്രാമപ്പഞ്ചായത്തുകളുമായി ബന്ധപ്പെട്ടാകും വാഹനങ്ങളുടെ ഉപയോഗം. കൊട്ടാരക്കര നിയോജക മണ്ഡലത്തിൻ്റെ പരിധിയിൽ യാത്ര സൗകര്യം നൽകാൻ സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും എം.എൽ.എ ഓഫീസിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണ്. വാഹന സൗഹര്യം രൂക്ഷമായ മറ്റ് മണ്ഡലങ്ങളിലും ഇത്തരം ചലഞ്ചുകൾ മാതൃകയാക്കാവുന്നതാണ്.