മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം

നിയമം ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യിലെടുക്കുന്നതു കേരളത്തിൽ ഭയാനകമായാ അന്തരീക്ഷമുണ്ടാക്കും. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാന ഉള്ളപ്പോൾ, എതിർ പാർട്ടികളെ അടിച്ചമർത്തുന്ന രീതി പ്രാകൃതമാണ് അവർ അതിൽ നിന്നും പിൻന്തിരിയണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതി ക്രൂരമായി തല്ലി ചതിച്ച ഡിവൈഎഫ്ഐ ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്.

കൊല്ലം: മന്ത്രി പി.രാജീവിനെ  കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് സാന്നിധ്യത്തില്‍ ഡി വൈ എഫ് ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു.
ചിന്നക്കടയില്‍ ക്ലോക്ക് ടവറിനു സമീപത്തുള്ള ജ്യൂസ് കടയില്‍ നാരങ്ങ വെള്ളം കുടിയ്ക്കാന്‍ കയറിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് സാന്നിധ്യത്തില്‍  മര്‍ദ്ദിച്ചത്. മന്ത്രി രാജീവിന്റെ പത്രസമ്മേളനം കൊല്ലം പ്രെസ്സ്ക്ലബ്ബിൽ നടക്കുമ്പോൾ ആയിരുന്നു മർദ്ദനം.  ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കടയില്‍ ഇരിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ 40ഓളം ഡി വൈ എഫ് ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിഷ്ണു സുനിൽ പന്തളം, ഫൈസല്‍ കുളപ്പാടം, ശരത് മോഹന്‍, ആഷിക് ബൈജു, അജ്മല്‍ എന്നിവരെ മൃഗിയമായി മര്‍ദ്ദിക്കുകയായിരുന്നു. ‘നീയൊക്കെ ചിന്തയ്‌ക്കെതിരെ പരാതി കൊടുക്കുമോ’ എന്ന് ആക്രോശിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെയും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പവിത്രയുടെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം അഴിച്ചുവിട്ടത്. പരിക്കേറ്റ യൂത്തുകോണ്‍ഗ്രസ് നേതാക്കളെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുലിന്റെ മുക്കിന്റെ എല്ലിനും, നേതാവ് ശരത് മോഹന്റെ കൈയുടെ എല്ലിനും പൊട്ടലുണ്ട്.

ഡിവൈഎഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം:ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതി ക്രൂരമായി തല്ലി ചതിച്ച ഡിവൈഎഫ്ഐ ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. നിയമം കൈയ്യിലെടുത്ത് അമ്മാനമാടുന്ന ഡിവൈഎഫ്ഐ ക്കാരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കാത്ത പക്ഷം കോൺഗ്രസ് കൈയ്യും കെട്ടി നോക്കി നില്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി പോലീസ് സി പി എമ്മിന്റെയും, കുട്ടി സഖാക്കളുടെയും ബി ടീമായി മാറിയിരിക്കുകയാണന്നും യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതയ്ക്കുമ്പോൾ കാഴ്ചക്കാരുടെ റോളിൽ ആയിരുന്നു പോലീസുകാർ എന്നും അദ്ദേഹം ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്നും ഡിസിസി പ്രസിഡൻറ് അറിയിച്ചു.കായിക പരമായുള്ള ആക്രമങ്ങളെ കായികപരമായി നേരിടാനുള്ള ആർജ്ജവം കൊല്ലത്ത് കോൺഗ്രസിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു