ആരോഗ്യ സംരക്ഷണത്തിന്‌ കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി

എൻ എസ് ആയുര്‍വേദ ആശുപത്രിയും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
  • വേനലിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ദഹനപ്രക്രിയ മന്ദീഭവിപ്പിക്കും. ഇത് ആരോഗ്യം ക്ഷയിക്കാനിടയാക്കും. അതിനാൽ രോ​ഗം വരുന്നത് തടഞ്ഞ് അടുത്ത ഋതുവിനെ നേരിടാൻ കര്‍ക്കിടക ചികിത്സയിലൂടെ മനുഷ്യശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. 
  • വര്‍ഷത്തിൽ 15 ദിവസം ശാസ്ത്രീയമായ കര്‍ക്കിടക ചികിത്സ നടത്തേണ്ടത്‌ ആരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യമാണ്‌. 40 വയസ് മുതൽ കര്‍ക്കിടക ചികിത്സ ആരംഭിക്കാം.
കൊല്ലം: കര്‍ക്കിടക ചികിത്സയെന്നാൽ റിസോര്‍ട്ടുകളിലെ സുഖ ചികിത്സയല്ലെന്ന്  എൻ എസ്‌ ആയുർവേദ ആശുപത്രി ചീഫ്‌ കൺസൾട്ടന്റും റിട്ട. ആയൂർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ ഡോ. എം ആർ. വാസുദേവൻ നമ്പൂതിരി പറഞ്ഞു. കേടായി വാഹനം വഴിയിൽ കിടക്കാതിരിക്കാൻ നിശ്ചിത കാലയളവിൽ സര്‍വീസ് ചെയ്യുന്നതുപോലെ വര്‍ഷത്തിലൊരിക്കൽ മനുഷ്യ ശരീരത്തിന് നൽകുന്ന സര്‍വീസാണ്  കര്‍ക്കിടക ചികിത്സ.
എൻ എസ് ആയുര്‍വേദ ആശുപത്രിയും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ  ‘കർക്കിടക ചികിത്സ: അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ എസ് ആയുര്‍വേദ ആശുപത്രിയും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ എൻ എസ്‌ ആയുർവേദ ആശുപത്രി ചീഫ്‌ കൺസൾട്ടന്റും റിട്ട. ആയൂർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ ഡോ. എം ആര്‍ വാസുദേവൻ നമ്പൂതിരി സംസാരിക്കുന്നു
എൻ എസ് ആയുര്‍വേദ ആശുപത്രിയും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ
എൻ എസ്‌ ആയുർവേദ ആശുപത്രി ചീഫ്‌ കൺസൾട്ടന്റും റിട്ട. ആയൂർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ ഡോ. എം ആര്‍ വാസുദേവൻ നമ്പൂതിരി സംസാരിക്കുന്നു 
കേരളത്തിലെ പ്രത്യേക കാലാവസ്ഥയും മലയാളികളുടെ ശരീര പ്രകൃതിയും ദഹനശക്തിയും  അടിസ്ഥാനമാക്കി ആയുര്‍വേദ വൈദ്യൻമാര്‍ രൂപകൽപ്പന ചെയ്തതാണ് കര്‍ക്കിടക ചികിത്സ.
  • വേനലിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ദഹനപ്രക്രിയ മന്ദീഭവിപ്പിക്കും. ഇത് ആരോഗ്യം ക്ഷയിക്കാനിടയാക്കും. അതിനാൽ രോ​ഗം വരുന്നത് തടഞ്ഞ് അടുത്ത ഋതുവിനെ നേരിടാൻ കര്‍ക്കിടക ചികിത്സയിലൂടെ മനുഷ്യശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. 
കൂടുതൽ ഫലപ്രാപ്തിയോടെ ഔഷധങ്ങള്‍ കിട്ടുന്ന കര്‍ക്കിടകത്തിൽ ശേഖരിച്ചുണ്ടാക്കുന്ന മരുന്നുകള്‍കൊണ്ട് ചികിത്സിക്കുമ്പോള്‍ കൂടുതൽ ഫലപ്രാപ്തിയുണ്ടാകും.
തിരക്കുകള്‍ മാറ്റിവച്ച്‌ വര്‍ഷത്തിൽ 15 ദിവസം ശാസ്ത്രീയമായ കര്‍ക്കിടക ചികിത്സ നടത്തേണ്ടത്‌ ആരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യമാണ്‌. 40 വയസ് മുതൽ കര്‍ക്കിടക ചികിത്സ ആരംഭിക്കാം.
എൻ എസ് ആയുര്‍വേ​ദ ആശുപത്രിയിൽ സാധാരണക്കാര്‍ക്ക്‌ ആശ്രയിക്കാവുന്ന നിലയിൽ ചെലവ് കുറഞ്ഞ കര്‍ക്കിടക ചികിത്സ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഹാളിൽ നടന്ന സെമിനാർ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജി ബിജു അധ്യക്ഷനായി. ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ. പി കെ ഷിബു,  കെ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി സെക്രട്ടറി പി ഷിബു നന്ദിയും പറഞ്ഞു. കർക്കിടക മരുന്ന് കഞ്ഞി കിറ്റ് വിതരണവും നടന്നു.