1. Home
  2. Kerala

Category: VARTHAMANAM BUREAU

    ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷന്‍ പൃഥ്വി: 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
    Kerala

    ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷന്‍ പൃഥ്വി: 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

    തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ പൃഥ്വി’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 28 മുതല്‍ ക്വാറി/മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും, ക്വാറികളില്‍…

    സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാതെ മാലിന്യ നിര്‍മ്മാര്‍ജനം പൂര്‍ണമാകില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
    Kerala

    സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാതെ മാലിന്യ നിര്‍മ്മാര്‍ജനം പൂര്‍ണമാകില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

    തിരുവനന്തപുരം: ആവശ്യമായ ഇടങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാതെ സംസ്ഥാനത്തെ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തെ ലോകോത്തരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ…

    സംസ്ഥാനത്ത് മങ്കിപോക്സ് പരിശോധന ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്
    Kerala

    സംസ്ഥാനത്ത് മങ്കിപോക്സ് പരിശോധന ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന തുടങ്ങിയത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്.…

    ശബരിനാഥന്റെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി പോലീസിനു നാണക്കേടെന്ന് ഉമ്മന്‍ ചാണ്ടി
    Kerala

    ശബരിനാഥന്റെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി പോലീസിനു നാണക്കേടെന്ന് ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടും.പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍…

    കെ എസ് ശബരീനാഥിന് ഉപാധികളോടെ ജാമ്യം
    Kerala

    കെ എസ് ശബരീനാഥിന് ഉപാധികളോടെ ജാമ്യം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു. ശബരിനാഥിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍…

    വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിക്കും: മന്ത്രി
    Kerala

    വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിക്കും: മന്ത്രി

    തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജന്‍സിയുടെ ഭാഗത്തുനിന്ന് വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ ബുദ്ധിമുട്ട് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം…

    ആരോഗ്യ സംരക്ഷണത്തിന്‌ കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി
    Kerala

    ആരോഗ്യ സംരക്ഷണത്തിന്‌ കര്‍ക്കിടക ചികിത്സ അനിവാര്യം : ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി

    വേനലിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ദഹനപ്രക്രിയ മന്ദീഭവിപ്പിക്കും. ഇത് ആരോഗ്യം ക്ഷയിക്കാനിടയാക്കും. അതിനാൽ രോ​ഗം വരുന്നത് തടഞ്ഞ് അടുത്ത ഋതുവിനെ നേരിടാൻ കര്‍ക്കിടക ചികിത്സയിലൂടെ മനുഷ്യശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.  വര്‍ഷത്തിൽ 15 ദിവസം ശാസ്ത്രീയമായ കര്‍ക്കിടക ചികിത്സ നടത്തേണ്ടത്‌ ആരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യമാണ്‌. 40…

    ഉക്രയ്ന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍
    Kerala

    ഉക്രയ്ന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

    കൊച്ചി: ഉക്രയ്‌നില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. കലിയൂഷ്‌നിയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ്ബ് പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത്…

    വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും
    Kerala

    വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും

    തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയില്‍ ഈ വര്‍ഷം 1400 പേര്‍ക്കു കൂടി ഗഌക്കോമീറ്ററുകള്‍ നല്‍കും. നിര്‍ധനരും പ്രമേഹ രോഗികളുമായ വയോജനങ്ങള്‍ക്ക് വീടുകളില്‍ത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണിത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 19,600 പേര്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്ററുകള്‍ ലഭ്യമാക്കി.…

    മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി
    Kerala

    മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി

    തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു…