1. Home
  2. Kerala

Category: Pravasi

    കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.
    Kerala

    കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.

    കൊല്ലം:  പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ദിനപ്പത്രത്തിന്റെ  സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഈ റോഡിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് ആരോപിച്ച്, സ്ഥലത്തുണ്ടായിരുന്ന  നാൽവർ സംഘം…

    രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു
    Kerala

    രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു

    കൊല്ലം: രാഷ്ട്രപതി ദ്രൗപതി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയീമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപതി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ആശ്രമകവാടത്തിൽ രാഷ്ട്രപതിയെ…

    ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു
    Kerala

    ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു

    കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പ്രമുഖ പരിശീലനക്കപ്പലായ  ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിച്ചു   രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിൽ എത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ്…

    വീഥികളെ ചെങ്കടലാക്കി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കൊല്ലത്ത്‌
    Kerala

    വീഥികളെ ചെങ്കടലാക്കി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കൊല്ലത്ത്‌

    മുതലാളിത്ത ഭരണകൂട വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യ. അതിന്റെ ഭാഗമാണ്‌ കേരളവും. പുതിയ പദ്ധതികൾക്കായി മൂലധന നിക്ഷേപം സ്വീകരിക്കാറുണ്ട്‌. കെ റെയിൽ പോലുള്ള വലിയ പദ്ധതികൾക്ക്‌ കടംവാങ്ങാറുണ്ട്‌. എന്നാൽ, നിലവിലെ ചൂഷണവ്യവസ്ഥ അവസാനിപ്പിച്ച്‌ പുതിയ ലോകം വരുന്നതിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടാണ്‌ കമ്യൂണിസം. അവിടെ കടം വാങ്ങേണ്ട സാഹചര്യമുണ്ടാകില്ല. പറയാത്ത കാര്യം…

    നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
    Kerala

    നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

    തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍.ഐ.എഫ്.എല്‍) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ട്. തിരുവനന്തപുരത്തെ…

    നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്
    Kerala

    നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്

    കൊച്ചി: എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് . കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ…

    ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ
    Kerala

    ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ

    കൊല്ലം: ജില്ലയുടെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് കെ എൻ ബാലഗോപാൽ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.…

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും
    Kerala

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

    തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്  

    രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ
    Kerala

    രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ

    കൊല്ലം: രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നെങ്കിൽ മാത്രമേ വിവേചനം അവസാനിക്കു. വനിതദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം പ്രസ്‌ ക്ലബ്ബ്,  ‘അക്രമം നേരിടുന്ന സ്‌ത്രീകളോട്‌ നീതിന്യായ വ്യവസ്ഥ ചെയ്യുന്നതെന്ത്‌’ എന്ന വിഷയത്തിൽ  സംഘടിപ്പിച്ചു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. കൊല്ലം സബ്‌…

    കേരളത്തിൽ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിമോഹം മാത്രം: മുഖ്യമന്ത്രി
    Latest

    കേരളത്തിൽ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിമോഹം മാത്രം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നു അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ…