ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ജിയോ ട്രൂ 5 ജി സേവനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡിസംബര്‍ 20ന് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരള മുഖ്യമന്ത്രി, കൊച്ചി നഗരത്തില്‍ ഉദ്ഘാടനം ചെയ്യുകയും , 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഡിസംബര്‍ 28 മുതല്‍, തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ് .6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്കിനായി ജിയോ വിന്യസിച്ചിരിക്കുന്നത്. 4ഏ നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാത്ത, സ്റ്റാന്‍ഡലോണ്‍ 5 ജി നെറ്റ്‌വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.
സ്റ്റാന്‍ഡലോണ്‍ 5 ജി ഉപയോഗിച്ച്, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍ടുമെഷീന്‍ ആശയവിനിമയം, 5ഏ വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വര്‍ക്ക് സ്‌ലൈസിംഗ് എന്നി പുതിയതും ശക്തവുമായ സേവനങ്ങള്‍ ജിയോയ്ക്ക് നല്‍കാന്‍ കഴിയും.
5 ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5 ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ്5 ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും