ദേശീയബേസ്ബോൾ: കേരളം സെമിയിൽ

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒഡീഷയെ (12-2 )നും പരാജയപ്പെടുത്തി

വർത്തമാനം ബ്യൂറോ

 

കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ​ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒഡീഷയെ (12-2 )നും പരാജയപ്പെടുത്തിയാണ് കേരള ടീം സെമിയിൽ പ്രവേശിച്ചത്.

ആൺകുട്ടികളുടെ വിഭാ​ഗം ക്വാർട്ടർ ഫൈനലിൽ ഛത്തീസ്​ഗഡ് മധ്യപ്രദേശിനേയും, കേരളം രാജസ്ഥാനെയും, മഹാരാഷ്ട്ര ഹരിയാനയെയും, ഒഡീഷ ഡൽഹിയേയും നേരിടും.പെൺകുട്ടികളുടെ വിഭാ​ഗം ക്വാർട്ടർ ഫൈനലിൽ ഡൽഹി ഛത്തീസ്​ഗഡിനേയും,
പഞ്ചാബ് മധ്യപ്രദേശിനേയും, ഛണ്ടീ​ഗഡ് ഹരിയാനയെയും നേരിടും. വ്യാഴാഴ്ച കോട്ടർ ഫൈനൽ , സെമീ ഫൈനൽ മത്സരങ്ങളും, 30 ന് ഫൈനൽ മത്സരങ്ങളും നടക്കും.