കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാകും: പ്രധാനമന്ത്രി

തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റയില്‍വേ സ്‌റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത കേന്ദ്രങ്ങളാക്കും

രാജ്യത്തു പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. റയില്‍വേ ബജറ്റ് 2014നു മുന്‍പുള്ളതിന്റെ അഞ്ചിരട്ടിയായി വര്‍ധിച്ചു. പാത ഇരട്ടിപ്പിക്കല്‍, ഗേജ് വികസനം, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോള്‍ നവീകരണ പദ്ധതികള്‍ക്കു തുടക്കംകുറിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റയില്‍വേ സ്‌റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.

തിരുവനന്തപുരം: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിച്ചും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ റയില്‍വേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കേരളത്തിന്റ ആ്ദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു.

കൊച്ചി വാട്ടര്‍ മെട്രോ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിയാണ്. പദ്ധതിക്കായി ബോട്ടുകള്‍ വികസിപ്പിച്ചതില്‍ കൊച്ചി കപ്പല്‍ശാലയെ അഭിനന്ദിക്കുന്നു. കൊച്ചിയുടെ സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതാകും വാട്ടര്‍ മെട്രോ. ബസ് ടെര്‍മിനലും മെട്രോ ശൃംഖലയും തമ്മില്‍ ഇന്റര്‍മോഡല്‍ കണക്റ്റിവിറ്റി യാഥാര്‍ഥ്യമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരത്തിനും പദ്ധതി ഗുണം ചെയ്യും.

സഹകരണ ഫെഡറലിസത്തില്‍ ശ്രദ്ധ ചെലുത്തി സേവനാധിഷ്ഠിത സമീപനത്തോടെയാണു കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനമാണു രാജ്യത്തിന്റെ വികസനം. വികസനരംഗത്തു കേരളം പുരോഗതി നേടുന്നതു രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനം, യുവാക്കളുടെ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കു സര്‍ക്കാര്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. പൊതുജനങ്ങളുടെ ജീവിതവും വ്യവസായ നടത്തിപ്പും സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷത്തെ ബജറ്റിലും 10 ലക്ഷം കോടിയിലധികം നീക്കിവച്ചിട്ടുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസ് വികസന ത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അര്‍ധ അതിവേഗ ട്രെയിനുകള്‍ അനായാസം ഓടിക്കാന്‍ സാധിക്കുന്നരീതിയില്‍ രാജ്യത്തെ റയില്‍ ശൃംഖലയുടെ പരിവര്‍ത്തനം ഉടന്‍ യാഥാര്‍ഥ്യമാക്കും. വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിച്ചാണു കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക തീര്‍ഥാടന വിനോദസഞ്ചാര കേന്ദ്രങ്ങളെ വന്ദേഭാരത് ബന്ധിപ്പിക്കുന്നു.

രാജ്യത്തു പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. റയില്‍വേ ബജറ്റ് 2014നു മുന്‍പുള്ളതിന്റെ അഞ്ചിരട്ടിയായി വര്‍ധിച്ചു. പാത ഇരട്ടിപ്പിക്കല്‍, ഗേജ് വികസനം, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോള്‍ നവീകരണ പദ്ധതികള്‍ക്കു തുടക്കംകുറിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റയില്‍വേ സ്‌റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.
വന്ദേഭാരത് എക്‌സ്പ്രസ് വികസന ത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അര്‍ധ അതിവേഗ ട്രെയിനുകള്‍ അനായാസം ഓടിക്കാന്‍ സാധിക്കുന്നരീതിയില്‍ രാജ്യത്തെ റയില്‍ ശൃംഖലയുടെ പരിവര്‍ത്തനം ഉടന്‍ യാഥാര്‍ഥ്യമാക്കും. വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിച്ചാണു കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക തീര്‍ഥാടന വിനോദസഞ്ചാര കേന്ദ്രങ്ങളെ വന്ദേഭാരത് ബന്ധിപ്പിക്കുന്നു. കേരളത്തിലും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയിടങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാന്‍ ഇപ്പോള്‍ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ സഹായിക്കും. തിരുവനന്തപുരംഷൊര്‍ണൂര്‍ പാത അര്‍ധ അതിവേഗ ട്രെയിനുകള്‍ക്കായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായിക്കഴിഞ്ഞു. ഇതു പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മുതല്‍ മംഗളൂരുവരെ കൂടുതല്‍ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടു പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ ലഭ്യമാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിയാണ്. പദ്ധതിക്കായി ബോട്ടുകള്‍ വികസിപ്പിച്ചതില്‍ കൊച്ചി കപ്പല്‍ശാലയെ അഭിനന്ദിക്കുന്നു. കൊച്ചിയുടെ സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതാകും വാട്ടര്‍ മെട്രോ. ബസ് ടെര്‍മിനലും മെട്രോ ശൃംഖലയും തമ്മില്‍ ഇന്റര്‍മോഡല്‍ കണക്റ്റിവിറ്റി യാഥാര്‍ഥ്യമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരത്തിനും പദ്ധതി ഗുണം ചെയ്യും.
തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യക്ക് ഉത്തേജനം നല്‍കുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനം ആഗോളതലത്തില്‍ ഏറെ മതിപ്പുള്ളതാണ്. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ജാതിമതസമ്പന്നദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുന്നതാകും ഇത്. ‘മന്‍ കീ ബാത്ത്’ പരിപാടി നൂറാം എപ്പിസോഡ് തികയ്ക്കുകയാണ്. രാഷ്ട്രവികസനത്തിനും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനും സംഭാവന നല്‍കിയ എല്ലാ പൗരന്മാര്‍ക്കുമായി ഇതു സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം, നേമം കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം ഷൊര്‍ണൂര്‍ പാതയില്‍ വേഗം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം എന്നിവയും വൈദ്യുതീകരിച്ച ഡിണ്ടിഗല്‍ പഴനി പാലക്കാട് പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. കൊച്ചി വാട്ടര്‍ മെട്രോ ബോട്ടിന്റെ മാതൃകയും സമ്മാനിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിനു പുസ്തകം സമ്മാനിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ, റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, ഡോ. ശശി തരൂര്‍ എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.