ധാർമ്മിക ബോധം നില നിർത്തുന്നതിന് മദ്രസ വിദ്യാഭ്യാസം ഉപകരിക്കും:സി.ആർ. മഹേഷ് എം.എൽ.എ

കരുനാഗപ്പള്ളി: മാതാപിതാക്കളെയും ഗുരുക്കന്മാരെയും
ആദരിക്കാനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ധാർമ്മികത നിലനിർത്തി ജീവിക്കാനും മദ്രസ വിദ്യാഭ്യാസം സഹായകരമാണെന്ന് സി.ആർ മഹേഷ് എം.എൽ.എ, സി.ഐ.ഇ.ആർ ഉം എം.എസ്.എം സംയുക്തമായി കരുനാഗപ്പള്ളി ടൗൺ സലഫി മസ്ജിദ് അങ്കണത്തിൽ വെച്ച് നടത്തിയ ജില്ലാ സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവേദികളിലായി അൻപതിലധികം ഇനങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു.
103 പോയിൻ്റ് നേടി വടക്കുംതല സലഫി മദ്രസ ഓവർഓൾ ചാംപ്യൻമാരായി.102 പോയിൻ്റ് നേടി പരവൂർ മദ്രസത്ത് തൗഹീദും 89 പോയിൻ്റ് നേടി കൊട്ടിയം മദ്റസത് തൗഹീദും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വടക്കുംതല എസ്.വി.പി.എം.എച്ച്.എസ് ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂറിനെയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലിന് അർഹനായ എക്സൈസ് ഇൻസ്പെക്ടർ നിജുമോനെയും ചടങ്ങിൽ ഉപഹാരം നൽകി ആദ രിച്ചു. കെ.എൻ.എം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ അബ്ദുസ്സലാം മദനി സ്വാഗതം ആശംസിച്ചു.ഐ.എസ്.എം, എം.എസ്.എം ,എം.ജി.എം പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു