കേന്ദ്രം നല്കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്് കണക്കെടുപ്പുനടത്താന്‍ നിര്‍ദ്ദേശം. പ്രധാനമന്ത്രിവിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദ്ദേശം. വിവിധ സംസഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ വെന്റിലേറ്ററുകളില്‍ പലതും ഉപയോഗിക്കാതെ കെട്ടികിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതുപോലെ കേന്ദ്രത്തില്‍നിന്ന് ലഭിച്ച പല വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമല്ലെന്ന് മഹാരാഷ്ട്ര പോലുള്ള ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചി രുന്നു. കോവിഡ് വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കോവിഡ് സംബന്ധമായ കണക്കുകള്‍ സംസ്ഥാനങ്ങള്‍ കൃത്യതയോടെ തന്നെ നല്കാന്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും ഗ്രാമീണ മേഖലകളില്‍ വീടുകളിലെത്തി പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു