രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ   മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.