തിരുവനന്തപുരം സോളാര്‍ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കല്‍ നാളെ

നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു സബ്‌സിഡിയോടെ സൗരോര്‍ജ നിലയങ്ങള്‍,

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ സോളാര്‍ സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.ഐ.സെഡുമായി അനെര്‍ട്ട് ചൊവ്വാഴ്ച്ച ധാരണാപത്രം ഒപ്പുവയ്ക്കും. രാവിലെ 11നു ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന ചടങ്ങില്‍ അനെര്‍ട്ട് സി.ഇ.ഒയും ജര്‍മന്‍ എംബസി അധികൃതരും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു സബ്‌സിഡിയോടെയുള്ള സൗരോര്‍ജ നിലയങ്ങള്‍, നഗരത്തിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൗരോര്‍ജ പവര്‍ പ്ലാന്റുകള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍,

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കന്ന സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍, നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയാണു പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. വിവിധ ഹരിതോര്‍ജ ഉപകരണങ്ങള്‍ വ്യാപിപ്പിക്കുകയും സര്‍ക്കാര്‍ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ നഗരത്തെ സമ്പൂര്‍ണ ഹരിത നഗരമാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.