ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലത്ത് മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലം പീരങ്കി മൈതാനത്ത്  മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് എം സ്വാഗതവും, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ,ആർ കെ മണിശങ്കർ, യുഎഇ ഷബീർ, സനിൽകുമാർ,മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് കോയ, കെ സലീം എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ P. B.ഷാജി കൃതജ്ഞത രേഖപ്പെടുത്തി.

ആശ്രാമം മൈതാനിയിൽ നിന്നും  സമ്മേളന നഗരിയിലേക്ക്  ആറായിരത്തോളം വരുന്ന ലെൻസ്ഫെഡ് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും നടന്നു